ഞങ്ങള്‍ നിങ്ങളെപ്പോലെയല്ല, ശമ്ബളം വാങ്ങില്ലെന്ന് ഇലോണ്‍ മസ്ക്’; എലിസബത്ത് വാറന്റിന് മറുപടി
വാഷിങ്ടൻ: പുതിയ അമേരിക്കൻ പ്രസിഡന്റ് അധികാരത്തില്‍ വന്നതോട് കൂടി വിവാദങ്ങളുടെ പെരുമഴതന്നെയാണ് രാജ്യത്ത്. ടെസ്‍ല സിഇഒ ഇലോണ്‍ മസ്കും ഇന്ത്യൻ വംശജനും സംരംഭകനുമായ വിവേക് രാമസ്വാമിയും ട്രംപ് ഭരണത്തില്‍ നിർണായക ചുമതല വഹിക്കുക ശമ്ബളമില്ലാതെ.അതേസമയം ഡിപ്പാർട്ട്മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യൻസി (DOGE) എന്ന വകുപ്പാണ് ഇപ്പോള്‍ ഇരുവർക്കും ട്രംപ് നല്‍കിയിരിക്കുന്നത്. എന്നാല്‍ വകുപ്പ് കൈകാര്യം ചെയ്യാൻ ഇരുവരും ശമ്ബളം വാങ്ങുന്നില്ലെന്ന് മസ്ക് തന്നെയാണ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.എല്ലാ വാദങ്ങള്‍ക്കും തുടക്കം യുഎസ് സെനറ്ററായ എലിസബത്ത് വാറന്റെ ഒരു എക്സ് പോസ്റ്റിലൂടെയാണ്. ഒരാള്‍ കൈകാര്യം ചെയ്യേണ്ട വകുപ്പിന് എന്തിനാണ് രണ്ടുപേർ എന്ന് പരിഹാസരൂപേണ എലിസബത്ത് ചോദിച്ചിരുന്നു. ”നിങ്ങളെപ്പോലെയല്ല, ഞങ്ങള്‍ രണ്ടു പേരും ഈ വകുപ്പ് കൈകാര്യം ചെയ്യാൻ ശമ്ബളം വാങ്ങുന്നില്ല. ഡിപ്പാർട്ട്മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യൻസി ജനങ്ങള്‍ക്കായി വലിയ കാര്യങ്ങള്‍ ചെയ്യുമെന്നുറപ്പാണ്. കാലം തെളിയിക്കട്ടെ ഇനിയെല്ലാം.”- ഇതായിരുന്നു മസ്കിന്റെ മറുപടി.സമൂഹമാധ്യമങ്ങളില്‍ ശമ്ബളമില്ലാത്ത മന്ത്രിമാരെപ്പറ്റി ഇതിനോടകം തന്നെ ചർച്ച ആരംഭിച്ചിട്ടുണ്ട്. ഭരണസംവിധാനത്തിലെ അമിത നിയന്ത്രണങ്ങള്‍ ഒഴിവാക്കുക, അനാവശ്യ ചെലവുകള്‍ വെട്ടിക്കുറയ്ക്കുക, ഫെഡറല്‍ ഏജന്‍സികളുടെ പുനക്രമീകരണം എന്നിവയാണ് ഡിപ്പാർട്ട്മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യൻസിയുടെ പ്രധാന ലക്ഷ്യങ്ങള്‍.