അതിവേഗത്തില്‍ കാസര്‍കോട് നിന്ന് പാലായിലേക്കും തിരിച്ചുമെത്താം; പുത്തൻ രൂപത്തില്‍ കെഎസ്‌ആര്‍ടിസി മിന്നല്‍;

കാസർകോട്:കേരളത്തിലെ യാത്രാ സൗകര്യങ്ങളില്‍ ഒരു പുത്തൻ അധ്യായം രചിക്കുകയാണ് കെഎസ്‌ആർടിസിയുടെ പാല-കാസർകോട് മിന്നല്‍ സർവീസ്.കഴിഞ്ഞദിവസം പുത്തൻ ബോഡിയില്‍ നവീകരിച്ച്‌ പുറത്തിറക്കിയ ഈ സൂപർ ഡീലക്സ് ബസ് പുതിയ അവതാരത്തിലാണ് ഇപ്പോള്‍ സർവീസ് നടത്തുന്നത്. എട്ടര മണിക്കൂറിനുള്ളില്‍ രണ്ട് ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്നുവെന്നതാണ് പ്രത്യേകത.കാസർകോട് നിന്ന് പാലയിലേക്കും പാലയില്‍ നിന്ന് കാസർകോട്ടേക്കും യാത്ര ചെയ്യുന്നവർക്ക് കൂടുതല്‍ സമയം ചിലവഴിക്കേണ്ടതില്ല. അതിവേഗം, കുറഞ്ഞ സ്റ്റോപുകളോടെയാണ് ഈ ബസ് സർവീസ് നടത്തുന്നത്. തൊടുപുഴ, മൂവാറ്റുപുഴ, തൃശൂർ, കോഴിക്കോട്, കണ്ണൂർ, പയ്യന്നൂർ എന്നീ പ്രധാന സ്റ്റോപ്പുകളിലാണ് ബസ് നിർത്തുന്നത്.കെഎസ്‌ആർടിസി ബസുകളില്‍ ഏറ്റവും സുഖകരമായ യാത്ര അനുഭവിക്കാനാഗ്രഹിക്കുന്നവർക്ക് മിന്നല്‍ ബസുകള്‍ അനുയോജ്യമാണ്. പുതിയ ബോഡി, ആധുനിക സൗകര്യങ്ങള്‍ എന്നിവയോടെയാണ് ഈ ബസുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. യാത്രക്കാർക്ക് സുഖകരവും സുരക്ഷിതവുമായ ഒരു യാത്ര അനുഭവിക്കാനാണ് ലക്ഷ്യമിടുന്നത്.കെഎസ്‌ആർടിസി വെബ്സൈറ്റ് വഴി ഈ ബസില്‍ ടികറ്റ് ബുക് ചെയ്യാം. www(dot)keralartc(dot)com എന്ന ലിങ്കില്‍ സന്ദർശിച്ച്‌ എളുപ്പത്തില്‍ ടികറ്റ് ബുക് ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കെഎസ്‌ആർടിസി ബസ് സ്റ്റാൻഡുകളില്‍ അല്ലെങ്കില്‍ വെബ്സൈറ്റില്‍ ബന്ധപ്പെടുക.
● കാസർകോട് നിന്ന് പാലയിലേക്ക്

● പുറപ്പെടല്‍: രാത്രി 7.45 ന് കാസർകോട് നിന്ന്
● എത്തല്‍: പിറ്റേന്ന് പുലർച്ചെ 4.25 ന് പാലായില്‍
● യാത്രാ സമയം: 8 മണിക്കൂർ 40 മിനിറ്റ്
● ടികറ്റ് നിരക്ക്: 591 രൂപ

● പാലയില്‍ നിന്ന് കാസർകോട്ടേക്ക്

● പുറപ്പെടല്‍: രാത്രി 8.30 ന് പാലായില്‍ നിന്ന്
● എത്തല്‍: പിറ്റേന്ന് രാവിലെ അഞ്ചിന് കാസർകോട്
● യാത്രാ സമയം: 8.5 മണിക്കൂർ
● ടികറ്റ് നിരക്ക്: 591 രൂപ

Sharing

Leave your comment

Your email address will not be published. Required fields are marked *