ബാംഗ്ലൂര്‍ വിമാനത്താവളം കണ്ട് ഞെട്ടി ജപ്പാൻ ട്രാവല്‍ വ്ലോഗര്‍;
ലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവളങ്ങളില്‍ ഒന്നാണ് ബാംഗ്ലൂർ കെമ്ബഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളം . എന്ന് പറയാം.പച്ചപ്പുകളാല്‍ ചുറ്റപ്പെട്ട ഈ പരിസ്ഥിതി സൗഹൃദ വിമാനത്താവളത്തിന്റെ മനോഹാരിതയില്‍ മതിമറക്കാത്തവരായി ആരുമുണ്ടാകില്ല.ഇപ്പോഴിതാ, ആദ്യമായി ഈ വിമാനത്താവളം സന്ദർശിച്ച ഒരു ജപ്പാൻകാരി പോലും ഇവിടുത്തെ ഭംഗി ഞെട്ടിയിരിക്കുകയാണ് . ജാപ്പനീസ് ട്രാവല്‍ വ്ലോഗർ കികി ചെൻ ആണ് വിമാനത്താവളത്തിലെ ലോഞ്ച്, കാത്തിരിപ്പ് കേന്ദ്രങ്ങള്‍ എന്നിവ കണ്ട് തന്റെ അത്ഭുതം തുറന്ന് പറഞ്ഞത് .”ഇന്ത്യയിലെ ഏറ്റവും മികച്ച എയർപോർട്ട് ടെർമിനല്‍! മുളകൊണ്ട് നിർമ്മിച്ചതെല്ലാം-ചെക്ക്-ഇൻ കൗണ്ടറുകള്‍ പോലും,ഞാൻ ഇന്ത്യയിലെ എയർപോർട്ടില്‍ ആയിരുന്നുവെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല,” എന്നാണ് കികി ഇൻസ്റ്റഗ്രാമില്‍ പങ്ക് വച്ച വീഡിയോയില്‍ പറയുന്നത്. ദൃശ്യങ്ങള്‍ ഇതിനകം വൈറലായി കഴിഞ്ഞു.