ഇസ്രയേല്‍ പ്രതിരോധ ആസ്ഥാനം ആക്രമിച്ച്‌ ഹിസ്ബുള്ള, ഇത്തരമൊരു ആക്രമണം ആദ്യമെന്ന് റിപ്പോര്‍ട്ട്;

ചെങ്കടലിലും അറബിക്കടലിലും അമേരിക്കൻ യുദ്ധക്കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് തൊട്ട് പിന്നാലെ ഇറാൻ്റെ കീഴില്‍ പ്രവർത്തിക്കുന്ന മറ്റൊരു സായുധ സംഘടനയായ ഹിസ്ബുള്ള ഇസ്രയേല്‍ സൈനിക ആസ്ഥാനത്തെയും ആക്രമിച്ചതായ വാർത്തയാണ് അല്‍ജസീറയും ഡയ്ലി ന്യൂസും ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍അവീവ്, സൈന്യത്തിൻ്റെയും ഗവണ്‍മെൻ്റിൻ്റെയും കേന്ദ്രമായ ഈ പ്രതിരോധ താവളം യുദ്ധ കാബിനറ്റ് ഉള്‍പ്പെടെ നിരവധി സൈനിക സ്ഥാപനങ്ങളുടെ ആസ്ഥാനമാണ്. ഒരു വലിയ ഷോപ്പിംഗ് മാളിനും ട്രെയിൻ സ്റ്റേഷനും അടുത്തായി നഗരത്തിലെ തിരക്കേറിയ പ്രദേശത്താണ് ഇസ്രയേലിൻ്റെ ഈ പ്രതിരോധ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്. കനത്ത സുരക്ഷാ സംവിധാനങ്ങളുള്ള ഇവിടേക്കാണ് ഹിസ്ബുള്ള ഇപ്പോള്‍ മിന്നല്‍ ആക്രമണം നടത്തിയിരിക്കുന്നത്.സ്വന്തം രാജ്യത്തെ മാധ്യമങ്ങളെയും വെറുതെ വിടാതെ നെതന്യാഹു“ഇസ്രയേലിൻ്റെ പ്രധാന സൈനിക സ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്ന പ്രതിരോധ ആസ്ഥാനത്തെ തങ്ങളുടെ പോരാളികള്‍ സ്‌ഫോടനാത്മക ഡ്രോണുകളുടെ സ്ക്വാഡ്രണ്‍ ഉപയോഗിച്ച്‌ വ്യോമാക്രമണം” നടത്തിയതായി ഹിസ്ബുള്ള സ്ഥിരീകരിച്ചതായും വാർത്താ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതാദ്യമായാണ് ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയത്തിനുനേരെ ഇത്തരമൊരു ആക്രമണം നടക്കുന്നത്. അതുകൊണ്ട് തന്നെ ഇസ്രയേല്‍ ഭരണകൂടത്തെയും ഈ ആക്രമണം ശരിക്കും ഞെട്ടിച്ചിട്ടുണ്ട്.മുൻപ് ഇറാൻ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ മൊസാദിൻ്റെ ആസ്ഥാനത്തിന് തൊട്ട് മുന്നില്‍ വലിയ ഗർത്തം രൂപപ്പെട്ടിരുന്നെങ്കിലും പ്രതിരോധ ആസ്ഥാനം ലക്ഷ്യമിട്ടിരുന്നില്ല. ഇപ്പോള്‍ ഇറാൻ അനുകൂല സായുധസംഘം ലക്ഷ്യസ്ഥാനം മാറ്റിപിടിച്ചത് ഇറാൻ ചേരി യുദ്ധതന്ത്രം മാറ്റിയതിൻ്റെ സൂചന കൂടിയായാണ് വിലയിരുത്തപ്പെടുന്നത്. ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഹിസ്ബുള്ള അയച്ച ഡ്രോണുകളില്‍ ഒന്ന് പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം പൊട്ടിത്തെറിച്ച്‌ ബെഡ്റൂമിന് സമീപത്തെ കെട്ടിടം തകർന്നതും അടുത്തിടെയാണ്.

Sharing

Leave your comment

Your email address will not be published. Required fields are marked *