
വ്യോമാക്രമണം തടയാൻ ടെഹ്റാൻ നഗരത്തില്‍ ‘പ്രതിരോധ തുരങ്കം’;
ദുബായ്: ഇസ്രയേല്‍ നടത്തുന്ന വ്യോമാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, ഇറാൻ തലസ്ഥാനമായ ടെഹ്റാനില്‍ പ്രതിരോധ തുരങ്കം നിർമിക്കുന്നു.
സിറ്റി സെന്ററിനു സമീപത്തുനിന്ന് ഇമാം ഖുമൈനി ആശുപത്രിയിലേക്കുള്ള മെട്രോ സ്റ്റേഷനിലേക്ക് ആണ് തുരങ്കം നിർമിക്കുന്നതെന്ന് ഇറാനിലെ തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അടിയന്തര വൈദ്യസഹായം ആവശ്യമെങ്കില്‍ ഉപയോഗിക്കാനാണ് ഈ സംവിധാനം. അതേസമയം ടെഹ്റാനു സമീപമുള്ള മിസൈല്‍ ഫാക്ടറികളിലും മറ്റു സൈനിക കേന്ദ്രങ്ങളിലും ഇസ്രയേല്‍ ആക്രമണമുണ്ടായത് കഴിഞ്ഞ മാസമാണ്.