ഗുരുവായൂരില്‍ സ്കൂളില്‍ നിന്ന് കൊടൈക്കനാല്‍ കാണാൻ എത്തി, ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചത്തിനു പിന്നാലെ 82 വിദ്യാര്‍ത്ഥികള്‍ക്ക് ശാരീരിക അസ്വസ്ഥത; ഭക്ഷ്യവിഷബാധ സംശയം
കൊടൈക്കനാല്‍: ഗുരുവായൂരിലെ ഒരു സ്കൂളില്‍ നിന്ന് കൊടൈക്കനാല്‍ വിനോദ സഞ്ചാരത്തിന് എത്തിയ വിദ്യാർത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റതായി സംശയം.82 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം വിട്ടയച്ചു. കൊടൈക്കനാലിലുള്ള മഹാരാജ എന്ന ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചവരെയാണ് ശാരീരിക അസ്വസ്ഥകള്‍ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചത്. ഭക്ഷ്യ വിഷബാധയാണോയെന്ന് സ്ഥിരീകരിക്കാൻ രക്ത സാമ്ബിള്‍ ശേഖരിച്ചിട്ടുണ്ട്. ഹോട്ടലില്‍ ആരോഗ്യ വകുപ്പും ഭക്ഷ്യ സുരക്ഷ വകുപ്പും പരിശോധന നടത്തി സാമ്ബിളുകള്‍ ശേഖരിച്ച് പരിശോധനക്ക് അയച്ചു.