തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു ; പിവി അൻവറിനെതിരെ കേസെടുക്കാൻ കോടതി അനുമതി തേടി ചേലക്കര പോലീസ്
തൃശ്ശൂർ : പി വി അൻവറിനെതിരെ കേസെടുക്കാൻ കോടതിയുടെ അനുമതി തേടി ചേലക്കര പോലീസ്. തിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടികാട്ടിയാണ് നടപടി.പി വി അൻവറിനെതിരെ കേസെടുക്കാൻ തൃശ്ശൂർ ജില്ലാ കളക്ടർ നിർദേശം നല്‍കിയിരുന്നു.തൃശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഢ്യനാണ് കേസെടുക്കാൻ റിട്ടേണിങ് ഓഫിസർക്ക് നിർദേശം നല്‍കിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. വാർത്താ സമ്മേളനം നടത്തരുതെന്ന് പോലീസ് നോട്ടീസ് നല്‍കിയിട്ടും പി വി അൻവർ നിർദേശം ലംഘിച്ചതിനാണ് നടപടി.വാർത്താ സമ്മേളനം തുടരുന്നതിനിടെ പി.വി.അൻവറിനോട് ഇത് നിർത്താൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥരോട് അൻവർ തർക്കിക്കുകയായിരുന്നു. തുടർന്ന് അൻവറിന് നോട്ടീസ് നല്‍കിയ ശേഷം ഉദ്യോഗസ്ഥർ മടങ്ങി. സാഹചര്യം പരിശോധിച്ചന് ശേഷം അൻവറിന്റെ ഭാഗത്ത് തെറ്റുണ്ടെന്ന് കണ്ടതിനെ തുടർന്നാണ് കളക്ടർ നിർദ്ദേശം കഴിഞ്ഞ ദിവസം നല്‍കിയത്.