12 വര്‍ഷത്തിന് ശേഷം അരങ്ങൊഴിയാൻ തയ്യാറെടുത്ത് വിസ്താര ! ഇന്ന് രാത്രി അവസാന സര്‍വീസ്; നാളെ മുതല്‍ പ്രവര്‍ത്തനം എയര്‍ ഇന്ത്യയ്ക്ക് കീഴില്‍

ദില്ലി : തങ്ങളുടെ അവസാനത്തെ സർവീസിനൊരുങ്ങി രാജ്യത്തെ പ്രമുഖ വിമാനക്കമ്ബനിയായ വിസ്താര. ഇന്ന് രാത്രി 10.50 ന് മുംബൈയില്‍ നിന്ന് ദില്ലിയിലേക്ക് പുറപ്പെടുന്ന യുകെ 986 വിമാനമാണ് വിസ്താരയുടെ അവസാന സർവീസ്.എയർ ഇന്ത്യയുമായുള്ള ലയനം പൂർത്തിയാക്കിയതിനാല്‍ നാളെ മുതല്‍ എയർ ഇന്ത്യക്ക് കീഴിലാകും വിസ്താരയുടെ വിമാനങ്ങളുടെ പ്രവർത്തനം. നേരത്തെ ബുക്ക് ചെയ്ത വിസ്താര ടിക്കറ്റുകള്‍ എയർ ഇന്ത്യയിലേക്ക് മാറ്റും.ഇതുവരെ ഉപയോഗിച്ച യുകെ എന്ന് തുടങ്ങുന്ന കോഡിന് പകരം എഐ2 എന്ന് തുടങ്ങുന്ന കോഡായിരിക്കും ഇനി വിസ്താര വിമാനങ്ങള്‍ ഉപയോഗിക്കുക. നിലവിലെ ജീവനക്കാരും റൂട്ടുകളും ഷെഡ്യൂളുകളും പഴയതുപോലെ തുടരും. യാത്രക്കാർക്ക് സഹായത്തിനായി പ്രത്യേക കിയോസ്കുകള്‍ വിമാനത്താവളങ്ങളില്‍ ഒരുക്കുമെന്നും വിസ്താര അറിയിച്ചു. 2012 ല്‍ യുപിഎ സർക്കാറിന്റെ ഉദാരവല്‍ക്കരണ നയങ്ങള്‍ക്ക് പിന്നാലെയാണ് ടാറ്റയുടെയും സിംഗപ്പൂർ എയർലൈൻസിന്റെയും സംയുക്ത സംരംഭമായി വിസ്താര നിലവില്‍ വന്നത്. 2015 മുതല്‍ സർവീസുകള്‍ തുടങ്ങി. 9 വർഷത്തെ സേവനത്തിലൂടെ 9.2 ശതമാനം വിപണി വിഹിതം വിസ്താര നേടിയിരുന്നു. ലയനത്തിലൂടെ സിംഗപ്പൂർ എയർലൈൻസിന് എയർ ഇന്ത്യയില്‍ 25 ശതമാനം ഓഹരി ലഭിക്കും.

Sharing

Leave your comment

Your email address will not be published. Required fields are marked *