ഇന്ത്യയ്ക്കും യുഎസിനും റഷ്യയ്ക്കും മുന്നറിയിപ്പ്; ‘അടിച്ച്‌ കൊല്ലാൻ’ ചൈന;

ന്യൂഡല്‍ഹി: സൈനിക ശക്തി വർദ്ധിപ്പിക്കാനുള്ള ചൈനയുടെ നീക്കങ്ങള്‍ ഇന്ത്യക്ക് പുറമെ യുഎസിനും റഷ്യക്കുംവരെ ആശങ്ക ഉയർത്തുന്നുവെന്നാണ് റിപ്പോ‌ർട്ടുകള്‍.നവംബർ 12 മുതല്‍ ആരംഭിക്കുന്ന സുഹായ് വ്യോമപ്രദർശനത്തില്‍ ചൈന തങ്ങളുടെ പുതിയ വ്യോമപ്രതിരോധ സംവിധാനമായ ‘എച്ച്‌ ക്യു-19’ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കും.ലോകത്തിലെ തന്നെ അത്യാധുനിക സംവിധാനങ്ങളായ യുഎസിന്റെ താഡ് (ടിഎച്ച്‌എഎഡി), റഷ്യയുടെ എസ്-400 എന്നിവയുമായാണ് ചൈനയുടെ എച്ച്‌ ക്യു-19നെ താരതമ്യം ചെയ്യുന്നത്. പുതിയ വ്യോമപ്രതിരോധ സംവിധാനത്തിന്റെ വമ്ബൻ സവിശേഷതകളാണ് ലോകശക്തികളായ രാജ്യങ്ങള്‍ക്ക് വെല്ലുവിളി ഉയർത്തുന്നത്.മിസൈലുകളെ ലക്ഷ്യത്തിലെത്തും മുൻപ് തന്നെ കണ്ടെത്തി തകർക്കുന്ന അത്യാധുനിക പ്രതിരോധ സംവിധാനമാണ് യുഎസിന്റെ താഡ്. ദീ‌ർഘദൂര മിസൈലുകളെവരെ പ്രതിരോധിക്കാൻ രൂപകല്‍പ്പന ചെയ്തിരിക്കുന്നവയാണ് ടെർമിനല്‍ ഹൈ ആള്‍ട്ടിറ്റ്യൂഡ് ഏരിയ ഡിഫൻസ് സിസ്റ്റം എന്ന താഡ്.
ലോകശക്തികളെല്ലാം ഭയക്കുന്ന ഒന്നാണ് റഷ്യൻ നിർമിത വ്യോമപ്രതിരോധ സംവിധാനമായ എസ് 400. പോർ വിമാനങ്ങളും ഡ്രോണുകളും ബാലിസ്റ്റിക് – ക്രൂസ് മിസൈലുകളുമെല്ലാം 40 മുതല്‍ 400 കിലോമീറ്റർ അകലത്തില്‍ വച്ചുവരെ തകർക്കാൻ ഇവയ്ക്കാവും. എസ് 400ന്റെ മൂന്ന് സ്‌ക്വാഡ്രനുകള്‍ ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്. ഇതിന് പുറമെ, ചൈനയുടെ സൈനിക നീക്കങ്ങള്‍ക്ക് മറുപടിയായി ഇന്ത്യ ബ്രഹ്‌മോസ്, അഗ്നി-5 എന്നീ മിസൈലുകളും വികസിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇവയുമായി കിടപിടിക്കുന്നതാണ് ചൈനയുടെ പുതിയ വ്യോമപ്രതിരോധ സംവിധാനമെന്നതാണ് ആശങ്ക ഉയർത്തുന്നത്.പലവശങ്ങളില്‍ നിന്നുള്ള ആക്രമണങ്ങളെ ഒരുമിച്ച്‌ ചെറുക്കാനാവും. ഇത് യുദ്ധസമയങ്ങളില്‍ വളരെ ഫലപ്രദമായിരിക്കും.
താഡ് പോലെ അടിച്ച്‌ കൊല്ലുക (ഹിറ്റ് ടു കില്‍)സംവിധാനമാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്.
ആകാശത്തുവച്ചുതന്നെ ശത്രുമിസൈലുകളെ കണ്ടെത്താനും നശിപ്പിക്കാനുമാവും.

Sharing

Leave your comment

Your email address will not be published. Required fields are marked *