സെമിത്തേരിക്ക് താഴെ കൂറ്റൻ തുരങ്കം; സൂക്ഷിച്ചത് റൈഫിളുകളും ഗ്രനേഡ് ലോഞ്ചറുകളും റോക്കറ്റുകളും
ലെബനനില്‍ സെമിത്തേരിക്ക് അടിയില്‍ സ്ഥിതി ചെയ്യുന്ന ഹിസ്ബുള്ളയുടെ ഭൂഗർഭ തുരങ്കങ്ങള്‍ ഇസ്രായേല്‍ സേന തകർത്തു. കിലോമീറ്ററുകളോളം വ്യാപിച്ചുകിടക്കുന്ന തുരങ്കം കമാൻഡ് ആന്റ് കണ്‍ട്രോള്‍ റൂമായാണ് പ്രവർത്തിച്ചിരുന്നതെന്ന് സൈന്യം അറിയിച്ചു.
കൂറ്റൻ കോണ്‍ക്രീറ്റ് പാളികള്‍കൊണ്ടാണ് തുരങ്കം നിർമിച്ചിരുന്നത്. ഇവിടെ റൈഫിളുകള്‍, ഗ്രനേഡ് ലോഞ്ചറുകള്‍, റോക്കറ്റ് സംവിധാനങ്ങള്‍ എന്നിവയുടെ വൻ ശേഖരം കണ്ടെത്തി. തുരങ്കത്തിന്റെ ദൃശ്യങ്ങള്‍ ഐഡിഎഫ് എക്സില്‍ പങ്കുവെച്ചിട്ടുണ്ട്. 4,500 ക്യുബിക് മീറ്റർ കോണ്‍ക്രീറ്റ് പമ്ബ് ചെയ്ത് തുരങ്കം അടച്ചുവെന്നും റിപ്പോർട്ടുണ്ട്.ഇറാന്റെ പിന്തുണയോടെ ലെബനൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പാണ് ഹിസ്ബുള്ള. ഹമാസിനൊപ്പം ചേർന്ന് ഇസറാ യേലിനെതിരെ ആക്രമണം കടുപ്പിച്ചതോടെ ഐഡിഎഫിന്റെ ടാർഗെറ്റില്‍ ഹിസ്ബുള്ളയും ഇടം പിടിക്കുകയായിരുന്നു. സെപ്തംബർ 27 നാണ് ഹിസ്ബുള്ള തലവൻ ഹസൻ നസ്രള്ളയെ ഇസ്രയേല്‍ വ്യോമാക്രമണത്തിലൂടെ വധിച്ചത്.ഇതിന് പിന്നാലെ പിൻഗാമിയായി വരാനിരുന്ന ഹിസ്ബുള്ള നേതാവ് ഹാഷിം സഫീദിനെയും ഇസ്രായേല്‍ പ്രതിരോധ സേന വകവരുത്തി. കഴിഞ്ഞ ദിവസം തെക്കൻ ലെബനീസ് നഗരമായ ടയറിലെ ഹിസ്ബുള്ള കമാൻഡ് സെൻ്ററുകളില്‍ ഇസ്രായേല്‍ സേന വ്യോമാക്രമണം നടത്തിയിരുന്നു.