
അടിച്ചാല്‍ തിരിച്ചടിക്കും! മുന്നറിയിപ്പ് ഇല്ലാതെ ഹിസ്ബുള്ള കമാൻഡ് സെൻ്ററുകളില്‍ വ്യോമാക്രമണം നടത്തി ഇസ്രായേല്‍;
ബെയ്റൂത്ത്: ആക്രമണം കടുപ്പിച്ച് ഇസ്രായേല്‍. തെക്കൻ ലെബനീസ് നഗരമായ ടയറിലെ ഹിസ്ബുള്ള കമാൻഡ് സെൻ്ററുകളിലാണ് വ്യോമാക്രമണം നടത്തിയത്.ആക്രമണത്തില്മൂന്ന് പേർ മരിക്കുകയും 30-ലധികം പേർക്ക് പരിക്കേറ്റതായും ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഹിസ്ബുള്ളയുടെ കമാൻഡ് ആൻഡ് കണ്ട്രോള് സെൻ്ററുകളായി പ്രവർത്തിക്കുന്ന കെട്ടിടങ്ങളാണ് സൈന്യം തകർത്തത്. മുന്നറിയിപ്പ് നല്‍കാതെയായിരുന്നു ആക്രമണമെന്നും കനത്ത നാശനഷ്ടങ്ങളാണുണ്ടയതെന്ന് പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഹിസ്ബുള്ളയുടെ കെട്ടിടങ്ങള്‍ നിലംപരിശാക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഐഡിഎഫ് എക്സില്‍ പങ്കുവച്ചിട്ടുണ്ട്.ഒക്ടോബർ ആദ്യം മുതല്ക്കേ ടയർ കേന്ദ്രീകരിച്ച് ആക്രമണങ്ങള്‍ നടന്നിരുന്നു. ലെബനനിലെ യുനെസ്കോയുടെ ലോക പൈതൃക പുരാവസ്തു സൈറ്റുകളും ഭീഷണിയിലാണ്. തെക്കൻ പ്രദേശങ്ങള്‍ ലക്ഷ്യമിട്ടാണ് ഇസ്രായേല്‍ ആക്രമണം നടത്തുന്നത്. ഇസ്രായേലിന്റെ അന്താരാഷ്ട്ര കവാടമായി പ്രവർത്തിക്കുന്ന ബെൻ ഗുറിയോണ്‍ വിമാനത്താവളത്തിന് സമീപത്തുള്ള സൈനിക കേന്ദ്രത്തിന് നേരെ ഹിസ്ബുള്ള ആക്രമണം നടത്തിയിരിന്നു. ഇതിന് പിന്നാലെയാണ് ഇസ്രായേല്‍ തിരിച്ചടിച്ചത്.