വയനാട്ടില്‍ കിറ്റിലെ സൊയാബീനില്‍നിന്നും ഭക്ഷ്യവിഷബാധ; കുട്ടികള്‍ക്ക് ഛര്‍ദിയും വയറിളക്കവും

മേപ്പാടി: കുന്നംപറ്റയിലെ വാടക ഫ്ലാറ്റില്‍ കഴിയുന്ന ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരായ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ.രണ്ട് കുട്ടികള്‍ക്കാണ് ഛർദിയും വയറിളക്കവും അനുഭവപ്പെട്ടത്.ദുരന്ത ബാധിതർക്ക് നല്‍കിയ കിറ്റിലെ സൊയാബീൻ കഴിച്ചിട്ടാണ് ഭക്ഷ്യവിഷബാധയുണ്ടായതെന്നാണ് വിവരം. കുട്ടികളുടെ ആരോഗ്യ നില തൃപ്തികരമാണ്.ദുരന്തബാധിതർക്ക് പുഴുവരിച്ച അരി വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് വിവാദവും സമരങ്ങളും അരങ്ങേറുന്നതിനിടെയാണ് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായത്.പുഴുവരിച്ച ഭക്ഷ്യക്കിറ്റുകള്‍ കുന്നംപറ്റയിലെ ഫ്ലാറ്റിലും വിതരണം ചെയ്തുവെന്നാണ് വിവരം. സംഭവത്തില്‍ പ്രതിഷേധിച്ച്‌ സി.പി.എം മേപ്പാടിയില്‍ റോഡ് ഉപരോധിച്ചു. പ്രതിഷേവർക്കെതിരെ പൊലീസ് കേസെടുത്തു.

Sharing

Leave your comment

Your email address will not be published. Required fields are marked *