സുരക്ഷ ഉറപ്പാക്കാനാവില്ലെന്ന് കാനഡ; കോണ്‍സുലര്‍ ക്യാമ്പുകൾ റദ്ദാക്കി ഇന്ത്യ; നടപടി ബ്രാംപ്ടണ്‍ ക്യാമ്പിന് പുറത്തെ സംഘര്‍ഷത്തിന് പിന്നാലെ
ടൊറന്റോ: കാനഡയിലെ കോണ്‍സുലർ ക്യാമ്ബുകള്‍ റദ്ദാക്കി ഇന്ത്യ. ക്യാമ്ബുകള്‍ക്ക് സുരക്ഷ ഉറപ്പാക്കാനാവില്ലെന്ന് കാനഡ അറിയിച്ചതിനെ തുടർന്നാണ് നടപടി.ബ്രാംപ്ടണിലെ ക്യാമ്ബിന് പുറത്ത് ഞായറാഴ്ച സംഘർഷം നടന്നിരുന്നു. ടൊറന്റോ കോണ്‍സുലേറ്റ് ഇന്ന് നടത്താനിരുന്ന ക്യാമ്ബും അരക്ഷിതാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ റദ്ദാക്കി.ഞായറാഴ്ചയായിരുന്നു ബ്രാംപ്ടണിലെ കോണ്‍സുലർ ക്യാമ്ബിനെതിരെ ആക്രമണം നടന്നത്. ഖാലിസ്ഥാൻ വാദികള്‍ ഹൈന്ദവ വിശ്വാസികള്‍ക്കെതിരെ നടത്തിയ ആക്രമണത്തിനിടെയായിരുന്നു ഇതും. സുരക്ഷാ ഭീഷണി ഉയർന്നതോടെ കോണ്‍സുലർ ക്യാമ്ബുകള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് കോണ്‍സുല്‍ ജനറല്‍ ഔദ്യോഗികമായി ആവശ്യപ്പെട്ടു. എന്നാല്‍ സുരക്ഷ ഉറപ്പാക്കാനാവില്ലെന്ന് കനേഡിയൻ സർക്കാർ ഇന്ത്യൻ നയതന്ത്ര പ്രതിനിധികളെ അറിയിക്കുകയായിരുന്നു. തുടർന്നാണ് കോണ്‍സുലർ ക്യാമ്ബുകള്‍ റദ്ദാക്കാൻ തീരുമാനമെടുത്തത്.വിദേശത്തു കഴിയുന്ന ഭാരതീയർക്ക് കോണ്‍സുലേറ്റിന്റെ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനാണ് കാനഡയിലെ വിവിധ പ്രദേശങ്ങളില്‍ ക്യാമ്ബുകള്‍ നടത്തുന്നത്. സുരക്ഷ നിഷേധിച്ചതിനെ തുടർന്ന് ടൊറന്റോയിലെ ക്യാമ്ബ് ഇന്ത്യൻ കോണ്‍സുലേറ്റ് റദ്ദാക്കി. പാസ്പോർട്ട് ആവശ്യമടക്കമുള്ള വിഷയങ്ങള്‍ തീർപ്പാക്കാൻ പ്രവാസികള്‍ക്ക് ദീർഘദൂരം യാത്ര ചെയ്യാതെ, കോണ്‍സുലേറ്റിലെ അതേ സൗകര്യങ്ങള്‍ ലഭ്യമാക്കിയിരുന്ന ക്യാമ്പ്കളാണ് ഇതോടെ വെല്ലുവിളി നേരിടുന്നത്. സംഭവത്തില്‍ ശക്തമായ പ്രതിഷേധം ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയം രേഖപ്പെടുത്തി.”കാനഡയില്‍ ധാരാളം ഇന്ത്യൻ പ്രവാസികളുണ്ട്. ഇതില്‍ ഭൂരിഭാഗം പേരും നവംബർ, ഡിസംബർ മാസങ്ങളാകുമ്ബോള്‍ അവരുടെ ഡോക്യുമെന്റേഷൻ കാര്യങ്ങള്‍ക്കായി കോണ്‍സുലർ ക്യാമ്ബുകളെ സമീപിക്കും. കോണ്‍സുലേറ്റിനെ സമീപിക്കാതെ തന്നെ അവർക്ക് ഇന്ത്യൻ പ്രതിനിധികളുടെ സഹായത്തോടെ ഇത്തരം പേപ്പർ വർക്കുകളുടെ പ്രക്രിയ കോണ്‍സുലർ ക്യാമ്ബുകളില്‍ പൂർത്തിയാക്കാം. അതുകൊണ്ടുതന്നെ കാനഡയിലുള്ള ഇന്ത്യൻ വംശജർക്കും ഭാരതീയപൗരന്മാർക്കും ഏറെ ഗുണകരമാണ് കോണ്‍സുലർ ക്യാമ്ബുകള്‍. ഖാലിസ്ഥാൻ വാദികളുടെ ആക്രമണമുണ്ടായതോടെ കോണ്‍സുലർ ക്യാമ്ബുകളില്‍ പ്രവർത്തിക്കുന്ന ഇന്ത്യൻ നയതന്ത്രജ്ഞർക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് കാനഡയോട് ആവശ്യപ്പെട്ടെങ്കിലും പ്രതികൂല സമീപനമായിരുന്നു. ഇന്ത്യൻ നയതന്ത്രജ്ഞരെ ആക്രമിക്കുക, ഭീഷണിപ്പെടുത്തുക, പ്രകോപിപ്പിക്കുക, നിരീക്ഷണത്തിലാക്കുക എന്നീ സാഹചര്യങ്ങളാണ് കഴിഞ്ഞ ഏതാനും കാലങ്ങളായി തുടരുന്നത്. ഇതൊരിക്കലും അംഗീകരിക്കാൻ സാധിക്കുന്നതല്ല.” കനേഡിയൻ പ്രതിനിധികളോട് ഇക്കാര്യം വിശദീകരിച്ച് കഴിഞ്ഞതാണെന്നും വിദേശകാര്യ വക്താവ് രണ്‍ധീർ ജയ്സ്വാള്‍ അറിയിച്ചു.