IFGTB recruitment: പത്താം ക്ലാസ് പാസായവര്‍ക്ക് കേന്ദ്ര വനം വകുപ്പില്‍ ജോലി; 29,000 രൂപ വരെ ശമ്പളം, എങ്ങനെ അപേക്ഷിക്കാം?

കേന്ദ്ര സർക്കാരിന് കീഴില്‍ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജനറ്റിക്സ് ആൻഡ് ട്രീ ബ്രീഡിങ് (IFGTB) വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.16 ഒഴിവുകളാണ് ഉള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 30.
തസ്തിക

  1. മള്‍ട്ടി ടാസ്കിങ് സ്റ്റാഫ് (MTS)
    ഒഴിവുകള്‍: 8
    യോഗ്യത: പത്താം ക്ലാസ്
    പ്രായപരിധി: 18 – 27 വയസ്. എസ്.സി/ എസ്.ടി വിഭാഗക്കാർ, ഭിന്നശേഷിക്കാർ, ഒബിസിക്കാർ, വിമുക്തഭടന്മാർ എന്നിവർക്ക് ഉയർന്ന പ്രായപരിധിയില്‍ നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കും.
  2. ലോർ ഡിവിഷൻ ക്ലാർക്ക്
    ഒഴിവുകള്‍: 1
    യോഗ്യത: 12th പാസ്
    3.ടെക്‌നിഷ്യൻ (ടിഇ) (ഫീല്‍ഡ്/ലാബ്)
    ഒഴിവുകള്‍: 3
    യോഗ്യത: പത്താം ക്ലാസ്സിലും പന്ത്രണ്ടാം ക്ലാസിലും 60% മാർക്കോടെ സയൻസ് പാസായിരിക്കണം.
    പ്രായപരിധി: 18 – 30 വയസ്. എസ്.സി/ എസ്.ടി വിഭാഗക്കാർ, ഭിന്നശേഷിക്കാർ, ഒബിസിക്കാർ, വിമുക്തഭടന്മാർ എന്നിവർക്ക് ഉയർന്ന പ്രായപരിധിയില്‍ നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കും.
    4.ടെക്‌നിക്കല്‍ അസിസ്റ്റന്റ് (ടിഎ) (ഫീല്‍ഡ്/ലാബ്)
    ഒഴിവുകള്‍: 4
    യോഗ്യത: അഗ്രിക്കള്‍ച്ചർ/ ബയോടെക്നോളജി/ ബോട്ടണി/ ഫോറെസ്റ്ററി/ സുവോളജി എന്നീ വിഷയങ്ങളില്‍ ഏതിലെങ്കിലും ബിരുദം.
    പ്രായപരിധി: 21 – 30 വയസ്. എസ്.സി/ എസ്.ടി വിഭാഗക്കാർ, ഭിന്നശേഷിക്കാർ, ഒബിസിക്കാർ, വിമുക്തഭടന്മാർ എന്നിവർക്ക് ഉയർന്ന പ്രായപരിധിയില്‍ നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കും.
    ശമ്പളം
    പ്രതിമാസം 18,000 രൂപ മുതല്‍ 29,200 രൂപ വരെയാണ് ശമ്ബളം.
    ഫീസ്
    അപേക്ഷിക്കാൻ ഫീസ് അടക്കേണ്ടതില്ല.
    തിരഞ്ഞെടുപ്പ്
    ആദ്യം എഴുത്ത് പരീക്ഷ ഉണ്ടാകും. അതില്‍ നിന്നും ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് തസ്തിക അനുസരിച്ച്‌ സ്കില്‍ ടെസ്റ്റ് അല്ലെങ്കില്‍ ടൈപ്പിംഗ് ടെസ്റ്റ് നടത്തും. അവസാന ഘട്ടം പ്രമാണ പരിശോധന (Document Verification) ആണ്.
    എങ്ങനെ അപേക്ഷിക്കാം?
    ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജനറ്റിക്സ് ആൻഡ് ട്രീ ബ്രീഡിങ്ന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://ifgtb.icfre.gov.in/ സന്ദർശിക്കുക.
    ഹോം പേജിലെ റിക്രൂട്ട്മെന്റ് എന്ന ലിങ്ക് തിരഞ്ഞെടുക്കുക.
    ഏത് തസ്തികയിലേക്കാണോ അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകള്‍ പരിശോധിക്കുക.
    തുടർന്ന്, അക്കൗണ്ട് സൈൻ അപ് ചെയ്യുക. നേരത്തെ അക്കൗണ്ട് ഉള്ളവരാണെങ്കില്‍ സൈൻ ഇൻ ചെയ്യാം.
    ആവശ്യമായ വിവരങ്ങള്‍ പൂരിപ്പിച്ച്‌ കൊടുത്ത ശേഷം, അപേക്ഷ സമർപ്പിക്കാം.
    ഭാവി ആവശ്യങ്ങള്‍ക്കായി അപേക്ഷയുടെ പകർപ്പ് പ്രിന്റ് എടുത്ത് സൂക്ഷിക്കുക.

Sharing

Leave your comment

Your email address will not be published. Required fields are marked *