ഇസ്രയേല്‍ ആക്രമണം; കുട്ടികളടക്കം 100 പേര്‍ കൂടി കൊല്ലപ്പെട്ടു

ഗാസ: ഗാസയിലും ലബനാനിലുമായി കുട്ടികളും സ്ത്രീകളുമടക്കം 100പേരെ ഇസ്രയേല്‍ കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ആകാശത്ത് നിന്ന് ബോംബിട്ടാണ് ഇസ്രയേലിന്റെ ക്രൂര ആക്രമണം.ഇസ്രയേല്‍ ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 50ലധികം പലസ്തീനികള്‍ കൊല്ലപ്പെട്ടതായി മെഡിക്കല്‍ സ്രോതസ്സുകളെ ഉദ്ധരിച്ച്‌ അല്‍ജസീറ റിപ്പോർട്ട് ചെയ്തു.വടക്കൻ ഗാസയില്‍ മാത്രം 42 പേരാണ് കൊല്ലപ്പെട്ടത്. ലബനാനില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇസ്രായേല്‍ സേന 52 പൗരന്മാരെ കൊലപ്പെടുത്തിയതായി ലബനാൻ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 161 പേർക്കാണ് ഇസ്രയേല്‍ ആക്രമണത്തില്‍ പരുക്കേറ്റത്.അതേസമയം ലബനാനിലെ സിഡോണ്‍ നഗരത്തില്‍ വാഹനത്തിന് നേരെയുണ്ടായ ബോംബാക്രമണത്തില്‍ മൂന്ന് പേർ കൊലപ്പെട്ടു. ഈ വാഹനത്തിന് സമീപമുണ്ടായിരുന്ന ഐക്യരാഷ്ട്രസഭയുടെ യുനീഫില്‍ സേനാംഗങ്ങളായ ആറ് മലേഷ്യൻ പൗരന്മാർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന ആക്രമണത്തില്‍ 43,469 പലസ്തീനികള്‍ കൊല്ലപ്പെടുകയും 102,561 പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ലബനാനില്‍ ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇതുവരെ 3,102 പേർ കൊല്ലപ്പെടുകയും 13,819 പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Sharing

Leave your comment

Your email address will not be published. Required fields are marked *