പ്രതിഷേധത്തിനിടെ അക്രമാസക്തമായ മുദ്രാവാക്യങ്ങള്‍ വിളിച്ചു;ഹിന്ദു പുരോഹിതനെ സസ്പെൻഡ് ചെയ്ത് കാനഡ

ഒട്ടാവ: കാനഡയില്‍ പ്രതിഷേധങ്ങള്‍ക്കിടെ അക്രമാസക്തമായ മുദ്രാവാക്യങ്ങള്‍ വിളിച്ച ഹിന്ദു പുരോഹിതനെതിരെ നടപടിയുമായി കാനഡ.നവംബർ മൂന്നിന് ക്ഷേത്രത്തില്‍ നടന്ന സംഘർഷങ്ങള്‍ക്കിടെ വിളിച്ച മുദ്രാവാക്യത്തിലാണ് നടപടി. പുരോഹിതനെ ജോലിയില്‍ നിന്നും സസ്പെൻഡ് ചെയ്യുകയാണ് ചെയ്തത്. പുരോഹിതന്റെ നടപടിയെ അപലപിച്ച്‌ ബ്രാംടണ്‍ മേയർ പാട്രിക് ബ്രൗണ്‍ രംഗത്തെത്തി. കാനഡയിലെ സിഖുകാരും ഹിന്ദുക്കളും തമ്മില്‍ നല്ല ബന്ധം നിലനില്‍ക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്ന് പാട്രിക് ബ്രൗണ്‍ പറഞ്ഞു.ഭൂരിപക്ഷം ഹിന്ദുക്കളും സിഖുകാരും അക്രമത്തെ അംഗീകരിക്കുന്നില്ല. പരസ്പര സഹകരണത്തോടെ ജീവിക്കനാണ് ഇവർ ആഗ്രഹിക്കുന്നത്. സംഘർഷത്തിനിടെ അക്രമാസക്തമായ മുദ്രാവാക്യങ്ങള്‍ വിളിച്ച സംഭവത്തില്‍ ഹിന്ദു സഭ മന്ദിർ പുരോഹിതൻ മധുസൂതൻ ലാമയെ സസ്പെൻഡ് ചെയ്തു. ഹിന്ദു ക്ഷേത്രത്തിനെതിരായ ആക്രമണത്തെ സിഖുകാർ തന്നെ തള്ളിപ്പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.പിരിമുറക്കമുള്ള സമയങ്ങളില്‍ വിഭജനത്തിന്റെ തീജ്വാലകള്‍ ആളിക്കത്തിക്കാൻ പ്രക്ഷോഭകരെ അനുവദിക്കാനാവില്ല. ജി.ടി.എയിലെ ഹിന്ദു-സിഖ് സമുദായങ്ങള്‍ വിഭജനം ആഗ്രഹിക്കുന്നില്ല. അക്രമത്തിലൂടെ ആരും സംഘർഷത്തിന് മറുപടി നല്‍കരുത്. അക്രമത്തില്‍ നടപടിയെടുക്കാൻ ഇവിടെ നിയമ സംവിധാനങ്ങളുണ്ട് അത് അവരുടെ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു.കാനഡയില്‍ ഹിന്ദുക്ഷേത്രം ആക്രമിക്കപ്പെട്ട സംഭവത്തെ അപലപിച്ച്‌ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രംഗത്തെത്തിയിരുന്നു. എല്ലാ കനേഡിയൻ പൗരൻമാർക്കും സ്വതന്ത്ര്യമായി വിശ്വാസം ആചരിക്കാനുള്ള അവകാശമുണ്ടെന്നായിരുന്നു ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്താവന. ബ്രാംപ്ടണില്‍ ഹിന്ദുക്ഷേത്രം ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ പ്രദേശത്ത് സംഘർഷങ്ങള്‍ ഉണ്ടായിരുന്നു.

Sharing

Leave your comment

Your email address will not be published. Required fields are marked *