കൂര്‍ഗിലേക്ക് ഒരു യാത്ര പോയാലോ. കിഴക്കിന്റെ സ്‌കോട്ലാന്‍ഡ്

പ്രകൃതിയെ സ്‌നേഹിക്കുന്നവര്‍ ഒരിക്കലെങ്കിലും പോകേണ്ട സ്ഥലം കര്‍ണാടകയിലെ കൂര്‍ഗാണ്. കണ്ണിന് കുളിര്‍മയേകുന്ന പ്രകൃതി രമണീയമായ സ്ഥലങ്ങള്‍ ധാരാളം കൂര്‍ഗില്‍ ഉണ്ട്.ഒരു ദിവസം കൊണ്ട് കണ്ടു തീര്‍ക്കാന്‍ പറ്റുന്നതല്ല കൂര്‍ഗിലെ സ്ഥലങ്ങള്‍ എന്ന് തന്നെ പറയാം. എത്ര നേരം നിന്നാലും മതിവരാത്ത സ്ഥലങ്ങളാണ്. അത്ര മനോഹരമാണ് അവിടം. കൂര്‍ഗിനെ കുറിച്ച്‌ എങ്ങനെ വര്‍ണ്ണിച്ചാലും അത് പോരാതെ വരും. അത്രയ്ക്കും മനോഹരമാണ് കൂര്‍ഗ്, കണ്ട് തന്നെ അറിയണം കൂര്‍ഗിനെ.കൂര്‍ഗില്‍ പോകാന്‍ കാലാവസ്ഥ നോക്കേണ്ട ആവശ്യമില്ല. ഏതു സീസണിലും പച്ചപ്പും കോടമഞ്ഞും നിറഞ്ഞു നില്‍ക്കുന്ന സ്ഥലമാണ് കൂര്‍ഗ്. പ്രകൃതിഭംഗിയുടെ കാര്യത്തില്‍ സ്‌കോട്ലാന്‍ഡിനോട് സാമ്യമുള്ളതിനാല്‍ സഞ്ചാരികള്‍ ആ സ്ഥലത്തെ കിഴക്കിന്റെ സ്‌കോട്ലാന്‍ഡ് എന്ന് വിളിക്കുന്നു. ഏക്കറുകണക്കിന് നീണ്ടുനില്‍ക്കുന്ന കാപ്പിത്തോട്ടങ്ങളും മറ്റു സുഗന്ധവിളത്തോട്ടങ്ങളും കൂര്‍ഗിനെ സുന്ദരമായ ചാരുത നല്‍കുന്നു. സുന്ദരമായ കാലവസ്ഥയാണ് കൂര്‍ഗിന്റെ മറ്റൊരു പ്രത്യേകത. പക്ഷി നിരീക്ഷണത്തിനും ട്രെക്കിംഗിനും പേരുകേട്ട കൂര്‍ഗില്‍ നിരവധി വെള്ളച്ചാട്ടങ്ങളുമുണ്ട്.കൂര്‍ഗിലെ പ്രധാന സഞ്ചാര കേന്ദ്രങ്ങള്‍ നമുക്ക് പരിചയപ്പെടാം. പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ മനോഹരങ്ങളായ അബ്ബി, ഇരുപ്പു, മല്ലള്ളി വെള്ളച്ചാട്ടങ്ങള്‍, മടിക്കേരി കോട്ട, മടിക്കേരി കൊട്ടാരം, നല്‍ക്നാട് കൊട്ടാരം, ഭാഗമണ്ഡല, ടിബറ്റന്‍ ആരാധനാലയമായ ഗോള്‍ഡന്‍ ടെംപിള്‍, ഓംകാരേശ്വര ക്ഷേത്രം, തലക്കാവേരി കാവേരി നിസര്‍ഗധാമ, ദുബരെ ആനപരിശീലനകേന്ദ്രം, ഹൊന്നമനകരെ, നാഗര്‍ഹോളെ നാഷണല്‍ പാര്‍ക്ക്, ബന്ദിപ്പൂര്‍ നാഷണല്‍ പാര്‍ക്ക് എന്നിങ്ങനെ നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കൂര്‍ഗില്‍ ഉണ്ട്. കോടമഞ്ഞു പൊതിഞ്ഞ് കൂര്‍ഗ്,പതിവിലും മനോഹരമായി തലക്കാവേരിയും ബാഗമണ്ഡലയും, ഇന്ത്യയുടെ സ്‌കോട്‌ലന്‍ഡ് ഞെട്ടിക്കും തടിയന്റമോള്‍ കൂര്‍ഗ് ജില്ലയിലെ കക്കാബെയിലാണ് ഈ നീളന്‍ കൊടുമുടി സ്ഥിതിചെയ്യുന്നത്.

സഹ്യപര്‍വ്വത നിരകളില്‍ കേരള – കര്‍ണാടക അതിര്‍ത്തിയിലായി നിലകൊള്ളുന്ന ഈ കൊടുമുടിക്ക് സമുദ്രനിരപ്പില്‍ നിന്നും 1748 മീറ്റര്‍ ഉയരമുണ്ട്. കാവേരിയുടെ തീരത്ത് ദുബാരെ എന്ന പേരില്‍ പ്രശസ്തമായ ആനവളര്‍ത്തല്‍ കേന്ദ്രം. മൈസൂര്‍ രാജാക്കന്മാരുടെ കാലത്തേയുള്ള ആനവളര്‍ത്തല്‍ കേന്ദ്രമാണ് ദുബാരെ. മൈസൂരിലെ ദസറ ആഘോഷങ്ങളില്‍ എഴുന്നള്ളിച്ചിരുന്ന ആനകളെ ഇവിടെ നിന്നുമാണ് പരിശീലിപ്പിച്ചിരുന്നത്.ടിബറ്റുകാരുടെ കുടിയേറ്റസ്ഥലമാണ് ബൈലക്കുപ്പ. ധര്‍മ്മശാല കഴിഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ടിബറ്റിയന്‍ സെറ്റില്‍മെന്റാണ് ഇവിടുത്തേത്. കുശാല്‍ നഗറില്‍ നിന്നും 6 കിലോമീറ്ററുണ്ട് ബൈലക്കുപ്പയിലേയ്ക്ക്. മടിക്കേരി നഗരത്തില്‍ നിന്നും 78കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അബ്ബി വെള്ളച്ചാട്ടമായി.കൂര്‍ഗില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തുന്ന ഒരു സ്ഥലമാണ് ഈ വെള്ളച്ചാട്ടം. സഞ്ചാരികളെപ്പോലെതന്നെ സിനിമ ചിത്രീകരണസംഘങ്ങളുടെ സ്ഥിരം താവളം കൂടിയാണിത്. പ്രകൃതിരമണീയമായ സ്ഥലമാണ് നിസര്‍ഗധാമം. കാവേരി നദിയിലുള്ള ഒരു ദ്വീപാണിത്. കുശാല്‍ നഗറില്‍ നിന്നും മൂന്നു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. 35 എക്കറിലായി പന്നുകിടക്കുന്ന ഇക്കോളജിക്കല്‍ പാര്‍ക്കാണ് നിസര്‍ഗധാമം. ദ്വീപിനെ കരയുമായി ബന്ധപ്പെടുത്തുന്നത് 90 മീറ്റര്‍ നീളമുള്ള തൂക്കുപാലമാണ്. ദക്ഷിണ കൂര്‍ഗില്‍ ബ്രഹ്മഗിരി മലനിരകളിലാണ് ഇരുപ്പു വെള്ളച്ചാട്ടം. വെള്ളച്ചാട്ടം കാണണമെങ്കില്‍ ബ്രഹ്മഹിരി വന്യജീവി സങ്കേതത്തിനുള്ളിലേയ്ക്ക് പോകണം. ലക്ഷ്മണ തീര്‍ത്ഥ വെള്ളച്ചാട്ടമെന്നും ലക്ഷ്മണ തീര്‍ത്ഥ നദിയെന്നും ഇതറിയപ്പെടുന്നുണ്ട്.
ദക്ഷിണേന്ത്യയിലെ പ്രമുഖ ഹിന്ദുതീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് തലക്കാവേരി. ബ്രഹ്മഗിരി മലനിരകളില്‍ സ്ഥിതിചെയ്യുന്ന ഇവിടമാണ് പുണ്യനദിയായ കാവേരിയുടെ ഉത്ഭവസ്ഥാനം. സമുദ്രനിരപ്പില്‍ നിന്നും 1276 മീറ്റര്‍ ഉയരത്തിലാണിത്. ഹൈന്ദവവിശ്വാസികളുടെ മറ്റൊരു പുണ്യസ്ഥലമാണ് ഭാഗമണ്ഡലം. ഇവിടുത്തെ ക്ഷേത്രവും ത്രിവേണി സംഗമവും പ്രശസ്തമാണ്. തലക്കവേരിയില്‍ നിന്നും ഉത്ഭവിക്കുന്ന കാവേരി നദിയും കനക, സുജോതി എന്നീ ചെറുനദികളും സംഗമിക്കുന്നതിവിടെയാണ്.കേരളത്തില്‍ നിന്നും ഏറ്റവുമെളുപ്പത്തില്‍ എത്തിച്ചേരുവാന്‍ സാധിക്കുന്ന സ്ഥലമാണ് കൂര്‍ഗ്. വര്‍ഷത്തില്‍ ഏതു സമയത്തും വരാമെങ്കിലും നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള സമയമാണ് കൂര്‍ഗ് സന്ദര്‍ശിക്കുവാന്‍ ഏറ്റവും യോജിച്ചത്. റോഡ് മാര്‍ഗ്ഗമാണ് ഇവിടേക്ക് വരുവാന്‍ ഏറ്റവും നല്ല്ത്. ഇവിടേക്ക് ട്രെയിന്‍ സര്‍വീസുകളില്ല.

Sharing

Leave your comment

Your email address will not be published. Required fields are marked *