യു.എ.ഇയിലേക്ക് വീണ്ടും ഒഡാപെക് റിക്രൂട്ട്മെന്റ്; ഒരു ലക്ഷത്തിന് മുകളില്‍ ശമ്പളം; വിസയും, ടിക്കറ്റും ഫ്രീ
യു.എ.ഇയിലെ ഇന്‍ഡസ്ട്രിയല്‍ മെഡിസിന് വിഭാഗത്തിലേക്ക് കേരളത്തില്‍ നിന്ന് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു. കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡാപെക് മുഖേനയാണ് യു.എ.ഇയിലെ പ്രശസ്തമായ ആശുപത്രിക്ക് കീഴിലാണ് ജോലിക്കാരെ നിയമിക്കുന്നത്.
തസ്തിക & ഒഴിവ്
യു.എ.ഇയിലെ ഇന്‍ഡസ്ട്രിയല്‍ മെഡിസിന് വിഭാഗത്തില്‍ നഴ്സ്. പുരുഷന്മാര്ക്ക് മാത്രമാണ് അപേക്ഷിക്കാനാവുക.
യോഗ്യത
ബി.എസ്.സി നഴ്സിങ്/ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിങ് യോഗ്യതയുണ്ടായിരിക്കണം.
ഐ സി യു, എമർജൻസി, അടിയന്തര പരിചരണം, ക്രിട്ടിക്കല്‍ കെയര്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് നഴ്സിംഗ് എന്നിവയിൽ കുറഞ്ഞത് 2 വർഷത്തെ പരിചയവുമുണ്ടായിരിക്കണം.
അതോടൊപ്പം തന്നെ ഡി ഒ എച്ച് ലൈസൻസ് അല്ലെങ്കില്‍ ഡി ഒ എച്ച് ഡാറ്റാഫ്ലോ ഫലം ഉണ്ടായിരിക്കണം.
ഉടനടി ജോലിക്ക് ചേരാന്‍ താല്പര്യമുള്ളവര്ക്ക് മുൻഗണന ലഭിക്കും.
പ്രായപരിധി
40 വയസ്സില്‍ താഴെ
ആനുകൂല്യങ്ങൾ
5000 യു എ ഇ ദിര്‍ഹമാണ് ശമ്ബളം (1.14 ലക്ഷം ഇന്ത്യന്‍ രൂപ)
ആഴ്ചയിൽ 60 മണിക്കൂര്‍ ജോലിയുണ്ടാകും.
വിസ, വിമാന ടിക്കറ്റ്, മെഡിക്കല്‍ ഇന്‍ഷൂറന്‍ എന്നിവ കമ്പനി നല്‍കും.
വർഷത്തിൽ ശമ്പളത്തോട് കൂടി ഒരു മാസത്തെ അവധി ലഭിക്കും.
അപേക്ഷ
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് വിശദമായ സി വി, ഡി ഒ എച്ച് ലൈസന്‍സിന്റെ പകർപ്പു , ഡി ഒ എച്ച് ഡാറ്റാഫ്ലോ ഫലം എന്നിവ 2024 നവംബർ 20നോ അതിനു മുമ്പോ gcc@odeoec.in എന്ന മെയിലിലേക്ക് അയക്കണം. ഇമെയിലിന്റെ സബ്ജക്റ്റ് ലൈന്‍ Male Indutsrial Nurse to UAE എന്നതായിരിക്കണം.
കൂടുതൽ വിവരങ്ങൾക്ക് ഒഡാപെക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.