വയല്‍ ഉഴുതുന്നതിനിടെ കണ്ടെത്തിയത് 200 വര്‍ഷം മുൻപുള്ള ആയുധങ്ങള്‍ ; വാളുകളും , കഠാരകളും മുഗളന്മാരുടെ കാലത്തുള്ളതെന്ന് നിഗമനം

ലക്നൗ : യുപിയിലെ ഷാജഹാൻപൂർ ജില്ലയില്‍ വയല്‍ ഉഴുതുന്നതിനിടെ കണ്ടെത്തിയത് 200 വർഷങ്ങള്‍ പഴക്കമുള്ള ആയുധ ശേഖരം . ഷാജഹാൻപൂരിലെ ധാക്കിയ തിവാരി ഗ്രാമത്തില്‍ നിന്നാണ് ഇവ കണ്ടെത്തിയത്.കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്ബ് ജെസിബി ഉപയോഗിച്ച്‌ പാടത്ത് നിന്ന് മണ്ണ് നീക്കം ചെയ്തിരുന്നു . പിന്നാലെ നിലം ഉഴുതുന്നതിനിടെ ഇരുമ്ബ് കലപ്പയില്‍ ഇടിക്കുന്ന രീതിയിലുള്ള ശബ്ദം ജോലിക്കാർ കേട്ടു. തുടർന്ന് മണ്ണ് നീക്കി നോക്കിയപ്പോഴാണ് ഭൂമിക്കടിയില്‍ നിന്ന് പുരാതന വാളുകളും കഠാരകളും കുന്തങ്ങളും തോക്കുകളും പുറത്തുവന്നത് .ആയുധങ്ങള്‍ കണ്ടെത്തിയയുടൻ പോലീസിനെയും റവന്യൂ വകുപ്പുകാരെയും വിവരമറിയിച്ചു. ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി ആയുധങ്ങള്‍ പിടിച്ചെടുത്തു.ഇതിന് പുറമെ തില്‍ഹാർ എംഎല്‍എ സലോന കുശ്വാഹയും സ്ഥലത്തെത്തി. 2011ല്‍ ഇതേ ഗ്രാമത്തിലെ ഒരു കുടുംബത്തില്‍ നിന്നാണ് താൻ ഈ ഫാം വാങ്ങിയതെന്ന് ഫാം ഉടമ പറഞ്ഞു. നേരത്തെ ഇവിടെ ഉയർന്ന കുന്ന് പോലെയുണ്ടായിരുന്നു. ഈ വർഷം ജൂണില്‍ രണ്ടടി മണ്ണ് എടുത്ത് നികത്തുകയായിരുന്നു. അന്നുമുതല്‍ പാടം ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഗോതമ്ബ് വിതയ്‌ക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് വയല്‍ ഉഴുതതെന്നും ഭൂവുടമ പറഞ്ഞു.അതേസമയം ഈ ആയുധങ്ങള്‍ മുഗളന്മാരുടെ കാലഘട്ടത്തിലുള്ളതാകാമെന്നാണ് ചരിത്രകാരനായ വികാസ് ഖുറാനയും, എസ്‌എസ് കോളേജിലെ ചരിത്ര വിഭാഗത്തിലെ പുരാവസ്തു ഗവേഷകൻ ഡോ. ദീപക് സിംഗും പറയുന്നത്. കണ്ടെത്തിയ ആയുധങ്ങളുടെ പഠനത്തിനായി ജില്ലാ അധികൃതരോട് ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.

Sharing

Leave your comment

Your email address will not be published. Required fields are marked *