ബുള്‍ഡോസര്‍ രാജ്; യുപി സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീം കോടതി, 25 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം നല്‍കാനും ഉത്തരവ്
നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെ ഒരു വ്യക്തിയുടെ വീട് തകര്‍ത്ത ഉത്തര്‍പ്രദേശ് (യുപി) സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീം കോടതി.നിയമനടപടികള്‍ പാലിക്കാതെയും നോട്ടീസ് നല്‍കാതെയും എങ്ങനെയാണ് ഒരാളുടെ വീട്ടില്‍ കയറി പൊളിക്കാന്‍ കഴിയുകയെന്നും ബെഞ്ച് ചോദിച്ചു. ഒറ്റരാത്രികൊണ്ട് വീടുകള്‍ പൊളിക്കാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.അനധികൃതമായി വീടു പൊളിച്ചതിന് സ്വാകര്യ വ്യക്തിക്ക് 25 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം നല്‍കണമെന്ന് യുപി സര്‍ക്കാരിനോട് കോടതി പറഞ്ഞു. 2019-ല്‍ മഹാരാജ്ഗഞ്ച് ജില്ലയിലെ വീട് തകര്‍ത്തുവെന്ന് ചൂണ്ടികാട്ടി മനോജ് തിബ്രേവാള്‍ ആകാശ് എന്നയാള്‍ അയച്ച കത്തിനറെ അടിസ്ഥാനത്തില്‍ 2020-ല്‍ സ്വമേധയ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു കോടതി.മറ്റ് 123 നിര്‍മാണങ്ങളും പൊളിച്ചുമാറ്റിയെന്നും കോടതി കണ്ടെത്തി. കൈയേറ്റങ്ങള്‍ തിരിച്ചറിയാന്‍ അധികാരികളുടെ ഭാഗത്തുനിന്ന് യാതൊരു അന്വേഷണവും നടന്നിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കൂടാതെ, പൊളിക്കുന്നതിന് മുമ്ബ് ഭൂമി ഏറ്റെടുത്തതായി കാണിക്കുന്ന ഒരു രേഖയും ഉണ്ടായിരുന്നില്ല. കൈയേറ്റത്തിന്റെ കൃത്യമായ വ്യാപ്തി, നിലവിലുള്ള റോഡിന്റെ വീതി, വിജ്ഞാപനം ചെയ്ത ഹൈവേയുടെ വീതി, ഹൈവേയുടെ സെന്‍ട്രല്‍ ലൈനിന്റെ വിജ്ഞാപനം ചെയ്ത വീതിയില്‍ വരുന്ന ഹര്‍ജിക്കാരന്റെ വസ്തുവിന്റെ വ്യാപ്തി എന്നിവ വെളിപ്പെടുത്തുന്നതില്‍ സംസ്ഥാനം പരാജയപ്പെട്ടു. കൈയേറ്റം ആരോപിച്ച് വീട് പൊളിക്കുന്നത് എന്തിനാണെന്നും കോടതി ആശ്ചര്യപ്പെട്ടു.ലൈംഗികാരോപണം: നിവിൻ പോളിക്ക് ക്ലീൻ ചിറ്റ്; പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിഅനധികൃത പൊളിക്കലിന് ഉത്തരവാദികളായ എല്ലാ ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കുമെതിരെ അന്വേഷണം നടത്താനും അച്ചടക്ക നടപടികള്‍ ആരംഭിക്കാനും കോടതി യുപി ചീഫ് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചു. ഒറ്റരാത്രികൊണ്ട് ബുള്‍ഡോസറുകളുമായി വന്ന് വീടുകള്‍ പൊളിക്കാന്‍ കഴിയില്ല. കുടുംബത്തിന് ഒഴിഞ്ഞുമാറാന്‍ സമയം നല്‍കുന്നില്ല. നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.