ആകാശം ഇനി ഇന്ത്യ ഭരിക്കും ; എത്തുന്നു സുഖോയ് സു-75 ചെക്ക്മേറ്റ്
യുദ്ധ ആയുധവിപണി രംഗത്ത് വച്ചടി മുന്നോട്ടുപൊയ്ക്കൊണ്ടിരിക്കുന്ന ഇന്ത്യ തദ്ദേശീയമായി നിരവധി ആയുധങ്ങളും വിമാനങ്ങളുമൊക്കെ നിര്‍മ്മിക്കുന്നുണ്ട്.ഒപ്പം അത്യാധുനിക ആയുധ സംവിധാനങ്ങള്‍ ഇറക്കുമതി ചെയ്യുകയും ചെയ്യുന്നുണ്ട്.ഇപ്പോഴിതാ ആകാശത്ത് ഇന്ത്യയുടെ ആധിപത്യം ഉറപ്പിക്കാന്‍ ഒരാള്‍ എത്തുന്നു.വായുമേഖലയിലെ കൊടുംഭീകരന് എന്ന് വിശേഷിപ്പിച്ചാലും തെറ്റില്ല.അത് മറ്റൊന്നുമല്ല റഷ്യയുടെ അഞ്ചാം തലമുറയില്‍പ്പെട്ട കിടിലന്‍ സ്റ്റെല്‍ത്ത് യുദ്ധവിമാനമായ സുഖോയ് സു-75 ചെക്ക്മേറ്റ് ആണ്. ഇത് ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകുന്നതോടെ ശരിക്കും മേഖലയല്‍ ഇന്ത്യയുടെ ആധിപത്യം തന്നെയായിരിക്കും.സുഖോയ് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഒറ്റ എന്ജിന്, സ്റ്റെല്‍ത്ത് യുദ്ധവിമാനമാണിത്, ലൈറ്റ് ടാക്റ്റിക്കല്‍ എയര്‍ക്രാഫ്റ്റ് എന്നും അറിയപ്പെടുന്നുണ്ട്. ഈ വിമാനം റഷ്യന്‍ സു-57 വിമാനത്തിന്റെ ഒരു പരിഷ്കരിച്ച പതിപ്പാണ്. അമേരക്കയുടെ എഫ്-35, ചൈനയുടെ ഷെന്യാങ് ഗിര്‍ഫാല്‍ക്കണ്‍ ജെ-31 എന്നിവയേക്കാളും ഉയര്‍ന്ന പതിപ്പിലാണ് നിര്മ്മിച്ചിരക്കുന്നത്.2021 ലെ മോസ്കോ എയര്‍ ഷോയ്ക്കിടെയാണ് റഷ്യ സു-75 ‘ചെക്ക്മേറ്റ്’ ഔദ്യോഗികമായി അവതരിപ്പിച്ചത്. തുടര്‍ന്ന്, ദുബായ് എയര്‍ ഷോ 2021-ലും പ്രദര്‍ശിപ്പിക്കുകയുണ്ടായി. കൊംസോമോള്‍സ്ക്-ഓണ്‍-അമുറിലെ സുഖോയ് പ്ലാന്റില്‍ ഇതിന്റെ നാല് പ്രോട്ടോടൈപ്പുകള്‍ ഇപ്പോള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ്.അതല് മൂന്ന് ജെറ്റുകളും, ഒറ്റ സീറ്റ്, രണ്ട് സീറ്റ്, ആളില്ലാ മോഡലുകളും ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. 2027ല്‍ വാണിജ്യാടിസ്ഥാനത്തില്‍ അവതരിപ്പിച്ച ശേഷം ഇത് ഇന്ത്യയുടെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.മാത്രമല്ല, സൗദി അറേബ്യയിലെ റിയാദില്‍ നടക്കുന്ന വേള്‍ഡ് ഡിഫന്‍സ് ഷോ 2024 ല്‍ സു-75 വിമാനം പ്രദര്‍ശിപ്പിക്കുന്നുണ്ട്. വലിയ പ്രത്യേകത ഇത് നിര്‍മ്മിക്കുന്നത് ഇന്ത്യയുടെ കൂടി പങ്കാളിത്തത്തോടെയാണ് എന്നുള്ളതാണ്. മറ്റ് ഫൈറ്റര്‍ ജെറ്റുകളെ അപേക്ഷിച്ച് നിര്‍മ്മാണ ചെലവും ഇതിന് തീരെ കുറവാണ്.സു-75ല്‍ ഭാവിയിലെ മുതല്‍ക്കൂട്ടായ അതുല്യമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യകളാണ് പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഭാവിയില്‍ എ ഐ അധിഷ്ഠിത യുദ്ധം ഉണ്ടായാല്‍പോലും ഇവയ്ക്ക് പൊരുതി ജയിക്കാനാകും.ശത്രുവിന്റെ റഡാര്‍ സിഗ്നലുകളില്‍ പെടാതിരിക്കാന്‍ ഡൈവേര്‍ട്ടര്‍-ലെസ് സൂപ്പര്‍സോണിക് ഇന്‍ലെറ്റ് , വി-ടെയില്‍, ഇന്റേണല്‍ വെയന്‍സ് ബേകള്‍ തുടങ്ങിയ ഫീച്ചറുകള്‍ വിമാനത്തിലുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.2,800 മുതല്‍ 3,000 കിലോമീറ്റര്‍ വരെ വേഗത്തില്‍ ഇവയ്ക്ക് പക്കാന്‍ സാധിക്കും. 7,400 കിലോഗ്രാം അതായത് 16,300 പൗണ്ട് പേലോഡ് കപ്പാസിറ്റി ഉള്‍പ്പെടെ പരമാവധി ടേക്ക് ഓഫ് ഭാരം 26,000 കിലോഗ്രാം ആണ്. 40,000 അടിയിലധികം ഉയരത്തില്‍ പറക്കാനും സാധിക്കും.ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി, സു-57ന്റെ അതേ ഘടകങ്ങളും മറ്റുമാണ് ഉപയോഗച്ചിരിക്കുന്നത്. 360-ഡിഗ്രി ഒപ്റ്റിക്കല്‍, റേഡിയോ നിരീക്ഷണ സംവിധാനം, ആന്തരിക ഇലക്ട്രോണിക് ഇമേജിംഗ് സിസ്റ്റം, ഒപ്റ്റിക്കല്‍ കാഴ്ച സംവിധാനം, വിശാല ശ്രേണിയിലുള്ള ആശയവിനിമയ സംവിധാനം എന്നിവയും ജെറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.7 ടണ്ണിലധികം എയര്‍-ടു-എയര്‍, എയര്‍-ടു-ഉപരിതല ആയുധങ്ങള്‍ വഹിക്കാനും ഒരേ സമയം നിരവധി ലക്ഷ്യങ്ങള്‍ ആക്രമിച്ച് കീഴ്പ്പെടുത്താനും സാധിക്കും. മാത്രമല്ല അഞ്ച് മിസൈലുകളും ഒരു പീരങ്കിയും ഉള്ള ഒരു ആന്തരിക ആയുധ സ്റ്റോറേജും ഈ യുദ്ധവിമാനത്തില്‍ ഉണ്ടാകും. ഈ കപ്പാസിറ്റി ഉപയോഗിച്ച് ഒരേസമയം ആറ് ലക്ഷ്യങ്ങള്‍ വരെ ആക്രമിക്കാനും കഴിയും.