യുഎസ് തെരഞ്ഞെടുപ്പ്: ഇല്‍ഹാൻ ഉമറിനും റാഷിദ ത്‌ലൈബിനും ജയം;
വാഷിങ്ടണ്‍: യുഎസ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥികളായ റാഷിദ ത്‌ലൈബിനും ഇല്‍ഹാൻ ഉമറിനും ജയം.മിഷിഗണില്‍നിന്ന് നാലാം തവണയാണ് റാഷിദ യുഎസ് കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. യുഎസ് കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഫലസ്തീൻ വംശജയാണ് റാഷിദ ത്‌ലൈബ്.സൊമാലിയൻ വംശജയായ ഇല്‍ഹാൻ ഉമർ മുന്നാം തവണയാണ് യുഎസ് കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. മിനിസോട്ടയില്‍നിന്നാണ് ഇല്‍ഹാൻ വിജയിച്ചത്. ഗസ്സയിലെ ഇസ്രായേല്‍ വംശഹത്യക്കെതിരെ രൂക്ഷ വിമർശനമുന്നയിക്കുന്നവരാണ് റാഷിദ ത്‌ലൈബും ഇല്‍ഹാൻ ഉമറും.അതേസമയം പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാള്‍ ട്രംപം വൻ മുന്നേറ്റമാണ് നടത്തുന്നത്. മുന്നൂറിലധികം ഇലക്ടറല്‍ വോട്ടുകള്‍ ഡൊണാള്‍ഡ് ട്രംപ് നേടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്വിങ് സ്റ്റേറ്റുകളെല്ലാം കമലാ ഹാരിസിനെ കൈവിട്ടു. തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ ഡെമോക്രാറ്റിക് വാച്ച് പാർട്ടിയിലെ പ്രസംഗം കമലാ ഹാരിസ് റദ്ദാക്കി.