യുഎഇ തൊഴില്‍ വേതനത്തില്‍ വലിയ ഇടിവുണ്ടാകുന്നുവെന്ന് റിപ്പോര്‍ട്ട്, കാരണം പ്രവാസികളും;

അബുദാബി: ജീവിതം പച്ചപിടിക്കാൻ കടല്‍കടന്ന് വിദേശരാജ്യങ്ങളിലെത്തി പ്രവാസ ജീവിതം നയിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരുണ്ട്.പ്രവാസജീവിതം സ്വപ്നം കണ്ട് അതിനായി തയ്യാറെടുക്കുന്ന അനേകം യുവാക്കളുമുണ്ട്. എന്നാലിപ്പോള്‍ പ്രവാസികളുടെ നെഞ്ചിടിക്കുന്ന പുതിയൊരു റിപ്പോർട്ടാണ് അടുത്തിടെ നടന്നൊരു പഠനത്തിലൂടെ വ്യക്തമായത്.യുഎഇയിലേക്കുള്ള പ്രവാസികളുടെ കുത്തൊഴുക്ക് വേതനം ഇടിയുന്നതിന് കാരണമാകുന്നുവെന്നാണ് പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തെ പ്രൊഫഷണല്‍ തൊഴിലുകളുടെ ശരാശരി ആരംഭ ശമ്ബളം വർഷം തോറും 0.7 ശതമാനം കുറയുന്നുവെന്ന് ചില റിക്രൂട്ടിംഗ് ഏജൻസികളും വ്യക്തമാക്കുന്നു.ഫിനാൻസ്, അക്കൗണ്ടിംഗ്, ഹ്യൂമൻ റിസോഴ്‌സ് മേഖലകളില്‍ തൊഴിലാളികളുടെ വലിയ കുത്തൊഴുക്ക് യുഎഇയില്‍ ഉണ്ടായി. ഇത് വലിയതോതില്‍ വേതനത്തെ ബാധിച്ചു. എന്നാല്‍ ടെക്‌നോളജി, നിയമ മേഖലകളില്‍ അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികളുടെ എണ്ണം കുറവാണ്.ഫിനാൻസ്, അക്കൗണ്ടിംഗ് തുടങ്ങിയ തൊഴിലുകളുടെ പ്രാരംഭ ശമ്ബളത്തില്‍ ശരാശരി 2.1 ശതമാനവും ചില കോർപ്പറേറ്റ് അക്കൗണ്ടിംഗ് സ്ഥാപനങ്ങളില്‍ 23 ശതമാനംവരെയുമാണ് കുറവുണ്ടായത്. ഇത്തരം തൊഴിലുകള്‍ക്ക് ഇപ്പോഴും ഡിമാൻഡുണ്ടെങ്കിലും യുഎഇയിലേക്ക് വരുന്ന പ്രവാസികളുടെ ഉടനടി ലഭ്യത അവരുടെ വിപണി മൂല്യം കുറയ്ക്കുന്നു.അബുദാബി, ദുബായ് എന്നിവിടങ്ങളിലാണ് കൂടുതലായും ജനസംഖ്യാ വർദ്ധനവുണ്ടായത്. പ്രവാസികളുടെ കുത്തൊഴുക്കാണ് ഇതിന് ഒരു കാരണം. ഇന്നലെവരെയുള്ള കണക്കുകള്‍ പ്രകാരം ദുബായിലെ ജനസംഖ്യ 3.798 ദശലക്ഷമായി ഉയർന്നിരിക്കുകയാണ്. ഈ വർഷത്തെ ആദ്യ 11 മാസങ്ങളില്‍ മാത്രം 1,40,000 വർദ്ധനവാണുണ്ടായത്. അബുദാബിയില്‍ ജനസംഖ്യ 2023ല്‍ 3.789 ദശലക്ഷത്തിലെത്തി, 2011-നെ അപേക്ഷിച്ച്‌ 83 ശതമാനം വർദ്ധനവാണുണ്ടായത്. യുഎഇയുടെ ജനസംഖ്യ 2023ല്‍ 10.642 ദശലക്ഷമായിരുന്നത് 2024 നവംബർ നാലിന് 11.135 ദശലക്ഷത്തിലെത്തിയിരിക്കുകയാണ്.

Sharing

Leave your comment

Your email address will not be published. Required fields are marked *