മോഷണക്കേസിലെ പ്രതിയെ പിടികൂടാന്‍ ബൈക്കില്‍ ചേസിങ്; ചെന്നൈയില്‍ കാറിടിച്ച്‌ രണ്ട് വനിതാ പോലിസുകാര്‍ക്ക് ദാരുണാന്ത്യം; മരിച്ചവരില്‍ ഒരാള്‍ ബൈക്ക് റീല്‍സിലൂടെ പ്രശസ്തയായ എസ്‌ഐ ജയശ്രീ

ചെന്നൈ: മോഷണക്കേസ് പ്രതിയെ പിടികൂടാന്‍ നടത്തിയ ബൈക്ക് ചേസിങിനിടെ കാറിടിച്ച്‌ രണ്ട് വനിതാ പൊലീസുകാര്‍ക്ക് ദാരുണാന്ത്യം.മാധവാരം മില്‍ക്ക് കോളനി പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ജയശ്രീ (33), കോണ്‍സ്റ്റബിള്‍ നിത്യ (27) എന്നിവരാണു കൊല്ലപ്പെട്ടത്. ചെന്നൈതിരുച്ചിറപ്പള്ളി ദേശീയ പാതയില്‍ മേല്‍മറുവത്തൂരിനു സമീപമായിരുന്നു അപകടം.പ്രതിയെ പിടികൂടുന്നതിനായി ഇരുവരും ഇരുചക്ര വാഹനത്തില്‍ പോകവെ അമിത വേഗത്തില്‍ വന്ന കാര്‍ ബൈക്കിനെ പിന്നില്‍ നിന്ന് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടന്‍ തന്നെ ചെങ്കല്‍പെട്ട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. കാര്‍ ഡ്രൈവര്‍ അന്‍പഴകനെ പൊലീസ് അറസ്റ്റ് ചെയ്തു.ഇന്‍സ്റ്റഗ്രാമില്‍ രണ്ടു ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള താരമാണ് എസ്‌ഐ ജയശ്രീ. ബൈക്ക് ഓടിക്കുന്ന റീല്‍സുകളാണ് ജയശ്രീ കൂടുതലായും പങ്കുവയ്ക്കാറുള്ളത്. ഒടുവില്‍ മരണവും ബൈക്കപകടത്തില്‍ തന്നെ.

Sharing

Leave your comment

Your email address will not be published. Required fields are marked *