കനത്ത നഷ്ടത്തിലേക്ക് കൂപ്പു കുത്തി ഇന്ത്യന്‍ ഓഹരി വിപണി; തകര്‍ച്ചയുടെ പ്രധാന കാരണങ്ങളറിയാം;

മുംബൈ: കനത്ത നഷ്ടത്തിലേക്ക് കൂപ്പു കുത്തി ഇന്ത്യന് ഓഹരി വിപണി. ബോംബെ സൂചിക സെന്സെക്സിലും ദേശീയ സൂചിക നിഫ്റ്റിയിലും വലിയ നഷ്ടമാണ് ഇന്ന് രാവിലെ രേഖപ്പെടുത്തിയത്.നിഫ്റ്റിയില് 488 പോയിന്റിന്റെ നഷ്ടമുണ്ടായി. 23,948.95 പോയിന്റിലേക്കാണ് സൂചിക ഇടിഞ്ഞത്. ബോംബെ സൂചിക സെന്സെക്സില് 1,491.52 പോയിന്റിന്റെ നഷ്ടമുണ്ടായി.വിപണി തകര്ച്ചയുടെ പ്രധാന കാരണങ്ങളിലേക്കൊന്ന് കണ്ണോടിക്കാം.യു.എസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആശങ്കയാണ് വിപണിയുടെ തകര്ച്ചക്കുള്ള പ്രധാന കാരണമായി വിദഗ്ധര് ചൂണ്ടിക്കാട്ടുന്നത്. അധികാരത്തില് കമലയോ ട്രംപോ എന്നത് വിപണിയെ വലിയ തോതില് ബാധിച്ചെന്ന് ഇവര് പറയുന്നു.ട്രംപിന്റെ ഭരണകാലത്ത് സെന്സെക്സില് 82.3 ശതമാനവും നിഫ്റ്റിയില് 73.6 ശതമാനവും നേട്ടമുണ്ടായിരുന്നു. എന്നാല്, ബൈഡന്റെ ഭരണകാലത്ത് യഥാക്രമം 59 ശതമാനവും 64.5 ശതമാനവും നേട്ടമാണ് ഉണ്ടായത്. വായ്പ പലിശനിരക്കുകള് നിശ്ചയിക്കാന് നവംബര് ആറ്, ഏഴ് തീയതികളില് ഫെഡറല് റിസര്വിന്റെ യോഗം നടക്കുന്നതും ഓഹരി വിപണിയെ സ്വാധീനിക്കുന്നുണ്ട്.നിഫ്റ്റിയില് ലിസ്റ്റ് ചെയ്ത പല കമ്ബനികള്ക്കും രണ്ടാംപാദത്തില് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന് കഴിയാത്തതും ഒരു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാല് ഓസ്വാളിന്റെ കണക്ക് പ്രകാരമാണ് ഇത്.വിദേശ ഇന്സ്റ്റിറ്റിയൂഷണല് നിക്ഷേപകര് വന്തോതില് ഓഹരി വില്പന നടത്തുന്നത് ഇന്ത്യന് വിപണിയുടെ തകര്ച്ചക്കുള്ള മറ്റൊരു കാരണമായി പറയുന്നു. ഒക്ടോബറില് വിദേശ നിക്ഷേപകര് 94,017 കോടിയുടെ ഓഹരികളാണ് വിറ്റത്. നവംബര് ഒന്നാം തീയതി മാത്രം 211.93 കോടിയുടെ ഓഹരികള് വിറ്റതായും കണക്കുകള് വ്യക്തമാക്കുന്നു.

Sharing

Leave your comment

Your email address will not be published. Required fields are marked *