നെഞ്ചെരിച്ചില്‍ മുതല്‍ തലചുറ്റല്‍ വരെ; ലക്ഷണങ്ങള്‍ അവഗണിക്കുന്നു, സ്ത്രീകളില്‍ ഹൃദയാഘാത മരണങ്ങള് കൂടുന്നു;
സ്ത്രീകള്‍ക്കിടയില്‍ ഹൃദയാഘാത മരണങ്ങള് വർധിക്കുന്നതിന് പിന്നില്‍ ലക്ഷണങ്ങള്‍ അവഗണിക്കുന്നതാണെന്ന് റിപ്പോർട്ട്.ഹൃദയസ്തംഭനം മൂലം മരണപ്പെടുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വർധനവുണ്ടായിരിക്കുന്ന സാഹചര്യത്തിലാണ് അവർ അവഗണിക്കുന്ന ലക്ഷണളെക്കുറിച്ച് യു.കെയിലെ വൈദ്യസംഘം ബോധവത്ക്കരണം നടത്തുന്നത്. ഹാർട്ട് അറ്റാക്ക് സംഭവിക്കുന്നതിന് ദിവസങ്ങള്‍ മുമ്ബേ തന്നെ സ്ത്രീകളില്‍ അതിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെങ്കിലും പൊതുവേ അവഗണിക്കുകയാണ് പതിവെന്ന് ഡോക്ടർമാർ വിലയിരുത്തുന്നു. അത്തരത്തില്‍ ലക്ഷണങ്ങള്‍ അവഗണിക്കുമ്ബോഴാണ് സ്ത്രീകള്‍ക്ക് ജീവൻ തന്നെ വിലകൊടുക്കേണ്ടി വരുന്നതും.നോട്ടിങ്ഹാംഷയർലൈവ് റിപ്പോർട്ട് ചെയ്യുന്നതുപ്രകാരം മിക്ക സ്ത്രീകളിലും ഹൃദയസ്തംഭനത്തിന്റെ മുന്നോടിയായി നെഞ്ചുവേദനയാണ് അനുഭവപ്പെടുന്നത്. നെഞ്ചെരിച്ചില്‍, ഉത്കണ്ഠ, തലചുറ്റല്‍ തുടങ്ങിയ ലക്ഷണങ്ങളും ഹൃദയസ്തംഭനത്തിനുമുന്നോടിയായി ശരീരം പ്രകടിപ്പിക്കുന്നുണ്ട്. തുടക്കത്തില്‍ ഇത്തരം അസ്വസ്ഥതകളുണ്ടാവുമ്ബോള് നിസ്സാരമാക്കി തള്ളിക്കളയുകയും കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ പോവുകയും ചെയ്യുന്നതോടെ ജീവൻ വരെ നഷ്ടപ്പെടുന്നു.ഹൃദയാഘാതത്തിന്റെ ഇതുവരെ തിരിച്ചറിയപ്പെടാത്ത ഒരു ലക്ഷണമായിട്ടാണ് ദഹനക്കേടിനെ ആരോഗ്യപ്രവർത്തകർ വിലയിരുത്തുന്നത്. സ്ത്രീകളില്‍ ഹാർട്ട് അറ്റാക്ക് സംഭവിക്കുന്നതിനുമുമ്ബായി തുടർച്ചയായി ദഹനക്കേട് ഉണ്ടാവുന്നതായി ആരോഗ്യസംബന്ധിയായ ലേഖനങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന ഗവേഷണ ജേണലായ സർക്കുലേഷൻ റിപ്പോർട്ടുചെയ്യുന്നു. മുപ്പത്തിയൊമ്ബത് ശതമാനം സ്ത്രീകളില്‍ ഈ ലക്ഷണമാണ് ഹാർട്ട് അറ്റാക്കിനുമുന്നോടിയായി സംഭവിച്ചിരിക്കുന്നത്.മേല്‍വയറ്റില്‍ അസഹ്യമായ വേദനയോ അസ്വസ്ഥതയോ അനുഭവപ്പെടുകയും നെഞ്ചിൻകൂടിനുപിറകിലായി അസഹനീയമായ വേദനയുണ്ടാവുകയും ചെയ്യുന്നുവെങ്കില്‍ ഉടൻ തന്നെ വൈദ്യസഹായം തേടണമെന്ന് ആരോഗ്യവിഗദ്ധർ മുന്നറിയിപ്പ് തരുന്നു. ഗുരുതരമായ ഇത്തരം ലക്ഷണങ്ങള്‍ സ്ത്രീകള്‍ അവഗണിക്കാതിക്കാൻ ലക്ഷ്യമിട്ടാണ് പഠനം ശ്രദ്ധ ക്ഷണിക്കുന്നത്.മധ്യവയസ്കരായ പുരുഷന്മാരിലാണ് കൂടുതലായും ഹൃദയാഘാതം മൂലമുള്ള മരണം സംഭവിക്കുന്നത് എന്നത് തെറ്റായ ധാരണയാണെന്നും പഠനം പറയുന്നു. ലക്ഷണങ്ങള്‍ കാണുമ്ബോള്‍ പുരുഷന്മാർ ചികിത്സ തേടുന്നതുപോല സ്ത്രീകള്‍ തേടാത്തത് അവർ ലക്ഷണങ്ങള്‍ അവഗണിക്കുന്നതിനാലാണ്.സ്ത്രീകളില്‍ എണ്‍പതുമുതല്‍ തൊണ്ണൂറ് ശതമാനം വരെയുള്ളവർ ഹാർട്ട് അറ്റാക്കിനുമുമ്ബ് ലക്ഷണങ്ങള്‍ നേരിട്ടവരാണെന്നും പഠനത്തില്‍ പറയുന്നു.