ബഹിരാകാശത്ത് 1500 കോടി മൈല്‍ അകലെ; 1981ലെ സാങ്കേതികവിദ്യയിലൂടെ ഭൂമിയുമായുള്ള ബന്ധം പുനഃസ്ഥാപിച്ച്‌ വോയേജര്‍ 1 പേടകം

ചെറിയ ഇടവേളയ്ക്കുശേഷം ഭൂമിയുമായുള്ള ബന്ധം വീണ്ടെടുത്ത് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ വോയേജര്‍ 1 ബഹിരാകാശ പേടകം.47 വര്‍ഷം പഴക്കമുള്ള പേടകം 1981 മുതല്‍ ഉപയോഗിച്ചിട്ടില്ലാത്ത റേഡിയോ ട്രാന്‍സ്മിറ്ററിന്റെ സഹായത്തോടെയാണു ബന്ധം പുനഃസ്ഥാപിച്ചത്.വോയേജര്‍ ഒന്നുമായുമായുള്ള ബന്ധം ഒക്ടോബര്‍ 24-നാണു കാലിഫോര്‍ണിയയിലെ നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി(ജെപിഎല്‍)യിലെ എന്‍ജിനീയര്‍മാര്‍ വീണ്ടെടുത്തത്. ട്രാന്‍സ്മിറ്ററുകളിലൊന്ന് പ്രവര്‍ത്തനരഹിരമായതിനെത്തുടര്‍ന്ന് ഒക്ടോബര്‍ 16-നാണു പേടകവുമായുള്ള ആശയവിനിമയം നഷ്ടമായത്.പേടകത്തിലെ തകരാര്‍ സംരക്ഷണ സംവിധാനത്തിലെ പ്രശ്‌നങ്ങളാണ് ആശയവിനിമയം നഷ്ടമാക്കാന്‍ ഇടയാക്കിയതെന്നാണു കരുതുന്നത്. പവര്‍ ഉപയോഗം വളരെ അധികമായതിനെത്തുടര്‍ന്ന് ചില സംവിധാനങ്ങളുടെ പവര്‍ ഡൗണാകുകയായിരുന്നു.ഗഗന്‍യാന്‍ 2025 ല്‍ ഇല്ല; വിക്ഷേപണം 2026ലേക്കു നീട്ടിയതായി ഐഎസ്‌ആർഒ ചെയർമാൻ എസ് സോമനാഥ്‌.ബഹിരാകാശത്ത് 1500 മൈല്‍ അകലെ നക്ഷത്രങ്ങള്‍ക്കിടയിലാണു വോയേജര്‍ 1 പേടകം സ്ഥിതിചെയ്യുന്നത്. ഭൂമിയില്‍നിന്ന് അയ്ക്കുന്ന സന്ദേശം പേടകത്തിലെത്താന്‍ 23 മണിക്കൂറാണ് വേണ്ടിവരുന്നത്. തിരിച്ച്‌ൻ സന്ദേശം ലഭിക്കാനും ഇതേസമയം ആവശ്യമാണ്. ഒക്ടോബര്‍ 16ന് നാസ എന്‍ജിനീയര്‍മാര്‍ പേടകത്തിലേക്ക് അയച്ച കമാന്‍ഡിനു 18 ആയിട്ടും പ്രതികരണമുണ്ടായില്ല. പിറ്റേദിവസം പേടകവുമായുള്ള ആശയവിനിമയം പൂര്‍ണമായും നിലച്ചു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പേടകത്തിലെ തകരാര്‍ സംരക്ഷണ സംവിധാനം രണ്ടാമത്തെ ലോവര്‍ പവര്‍ ട്രാസ്മിറ്ററിലേക്ക് സ്വിച്ച്‌ചെയ്തതായി ജെപിഎല്‍ എന്‍ജിനീയര്‍മാര്‍ക്കു ബോധ്യമായത്.’എക്‌സ്-ബാന്‍ഡ്’, ‘എസ്-ബാന്‍ഡ്’ എന്നീ രണ്ട് റേഡിയോ ട്രാന്‍സ്മിറ്ററുകളാണ് വോയേജര്‍ 1ല്‍ ഉള്ളത്. എന്നാല്‍ വര്‍ഷങ്ങളായി എക്സ് ബാന്‍ഡ് ട്രാന്‍സ്മിറ്റര്‍ മാത്രമാണ് ഉപയോഗിച്ചുകൊണ്ടിരുന്നത്. വ്യത്യസ്ത ഫ്രീക്വന്‍സിയില്‍ പ്രവര്‍ത്തിക്കുന്ന എസ് ബാന്‍ഡ് എന്ന രണ്ടാമത്തെ ട്രാന്‍സ്മിറ്ററാണ് ഇപ്പോള്‍ സജീവമായിരിക്കുന്നത്. 1981 മുതല്‍ ഈ ട്രാന്‍സ്മിറ്റര്‍ ഉപയോഗിച്ചിരുന്നില്ല.തകരാര്‍ സംരക്ഷണ സംവിധാനം ആക്റ്റിവേറ്റ് ചെയ്തതിനു കാരണമായത് എന്താണെന്നു കണ്ടെത്തുന്നതുവരെ എക്സ് ബാന്‍ഡ് ട്രാന്‍സ്മിറ്ററിലേക്കു മാറുന്നത് ഒഴിവാക്കാനാണു നാസയുടെ തീരുമാനം. ഇതിന് ആഴ്ചകള്‍ എടുത്തേക്കാം.ബഹിരാകാശത്ത് ഉപഗ്രഹങ്ങള്‍ സംയോജിപ്പിക്കുന്ന ‘സ്‌പേസ് ഡോക്കിങ്’ സാങ്കേതികവിദ്യയ്ക്ക് അരികെ ഇന്ത്യ; സ്‌പേഡെക്‌സ് വിക്ഷേപണം ഡിസംബറില്‍”എക്സ്-ബാന്‍ഡ് ട്രൊന്‍സ്മിറ്റര്‍ വീണ്ടും പ്രവര്‍ത്തനക്ഷമാക്കുന്നതില്‍ എന്തെങ്കിലും അപകടസാധ്യതയുണ്ടോയെന്ന് കണ്ടെത്തുന്നതില്‍ എന്‍ജിനീയര്‍മാര്‍ ജാഗ്രത പുലര്‍ത്തുന്നു. അതിനിടയില്‍, എസ്-ബാന്‍ഡ് ട്രാന്‍സ്മിറ്റര്‍ പ്രവര്‍ത്തനക്ഷമമാണോയെന്ന് അറിയാന്‍ എന്‍ജിനീയര്‍മാര്‍ ഒക്ടോബര്‍ 22-ന് വോയേജര്‍ 1-ലേക്ക് സന്ദേശമയച്ചു. സന്ദേശം ലഭിച്ചതായി 24-ന് സ്ഥിരീകരിച്ചു. പക്ഷേ ഇത് കൂടുതല്‍ കാലം ആശ്രയിക്കാന്‍ ആഗ്രഹിക്കുന്ന ഒരു പരിഹാരമല്ല,” വോയേജര്‍ മിഷന്‍ അഷ്വറന്‍സ് മാനേജര്‍ ബ്രൂസ് വാഗണറെ ഉദ്ധരിച്ച്‌ അമേരിക്കന്‍ മാധ്യമമായ സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.വോയേജര്‍ 2 പേടകത്തിനുശേഷമാണു വോയേജര്‍ 1 വിക്ഷേപിക്കപ്പെട്ടത്. എന്നാല്‍ വേഗതയേറിയ റൂട്ട് കാരണം അത്, വോയേജര്‍ 2നേക്കാള്‍ നേരത്തെ ഛിന്നഗ്രഹ വലയത്തില്‍നിന്ന് പുറത്തുകടന്നു, 1977 ഡിസംബര്‍ 15ന് വോയേജര്‍ 2 നെ മറികടക്കുകയും ചെയ്തു. നക്ഷത്രാന്തര ബഹിരാകാശത്തേക്ക് കടക്കുന്ന മനുഷ്യനിര്‍മിതമായ ആദ്യ വസ്തുവാണ് വോയേജര്‍ 1 പേടകം. സൂര്യനില്‍നിന്നുള്ളതിനേക്കാള്‍ ശക്തമായ സ്വാധീനമുള്ള സൗരയൂഥത്തിനു പുറത്തെ മേഖലയായ ഹീലിയോസ്ഫിയറിനെ ആദ്യമായി കടന്നത് വോയേജര്‍ 1 ആണ്.

Sharing

Leave your comment

Your email address will not be published. Required fields are marked *