
ഹിസ്ബുല്ലയുടെ റോക്കറ്റാക്രമണത്തില്‍ ഇസ്രായേലില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു;
തെല്‍ അവീവ്: ഹിസ്ബുല്ലയുടെ റോക്കറ്റാക്രമണത്തില്‍ ഇസ്രായേലില്‍ അഞ്ച് പേർ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.മെതുലയിലാണ് ആക്രമണം നടന്നത്. മരിച്ചവരില്‍ ഒരാള്‍ ഇസ്രായേല്‍ പൗരനാണ്. മറ്റ് നാല് പേരും വിദേശികളാണ്. ചാനല്‍ 12 ന്യൂസായിരുന്നു വാർത്ത റിപ്പോർട്ട് ചെയ്തത്.അതേസമയം, ദക്ഷിണ ലബനാനില്‍ നിന്നും ആളുകളോട് ഒഴിഞ്ഞ് പോകാൻ ആവശ്യപ്പെട്ട് ഇസ്രായേല്‍ രംഗത്തെത്തി. ബലാബേക്ക് മേഖലയില്‍ നിന്നും ഒഴിഞ്ഞ് പോകാനാണ് ആളുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്. അഭയാർഥി ക്യാമ്ബ് ഉള്‍പ്പടെ ഒഴിയണമെന്നാണ് ഇസ്രായേലിന്റെ അന്ത്യശാസനം. എ.എഫ്.പിയാണ് ഇതുസംബന്ധിച്ച് വാർത്ത റിപ്പോർട്ട് ചെയ്തത്.ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തുമെന്നാണ് ഇസ്രായേല്‍ മുന്നറിയിപ്പ്. ഇസ്രായേല്‍ പ്രതിരോധസേന എക്സിലൂടെ ഇക്കാര്യം അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇസ്രായേല്‍ ആക്രമണം നടത്തുമെന്ന പറയുന്ന സ്ഥലത്താണ് റാഷിദേഹ് അഭയാർഥി ക്യാമ്ബ് സ്ഥിതി ചെയ്യുന്നത്. ആയിരക്കണക്കിന് ഫലസ്തീൻ അഭയാർഥികളാണ് ക്യാമ്ബില്‍ കഴിയുന്നത്. വ്യാഴാഴ്ചയും ലബനാനെ ലക്ഷ്യമിട്ട് ഇസ്രായേല്‍ ആക്രമണങ്ങള്‍ നടന്നിരുന്നു.തലസ്ഥാനമായ ബെയ്റൂത്തിനേയും ബെക്ക താഴ്വരയേയും ബന്ധിപ്പിക്കുന്ന അരായ-ഖാലെ റോഡിന് നേരെ ഡ്രോണാക്രമണം ഉണ്ടായി. ബുധനാഴ്ച ഇതേപാതയിലൂടെ സഞ്ചരിക്കുകയായിരുന്ന ഹിസ്ബുല്ലയുടെ വാനിന് നേരെയും ആക്രമണം നടന്നിരുന്നു.വ്യാഴാഴ്ച നടന്ന ആക്രമണത്തില്‍ ഒരാള്‍ മരിച്ചുവെന്നാണ് ഇസ്രായേല്‍ അറിയിക്കുന്നത്.