യുഎഇയില്‍ നാളെ മുതല്‍ അനധികൃതരെ ജോലിക്കുവെച്ചാല്‍ തൊഴിലുടമകള്‍ക്ക് 10 ലക്ഷം ദിര്‍ഹം വരെ പിഴ;

ദുബായ്: പൊതുമാപ്പ് ഒക്ടോബർ 31 ന് അവസാനിക്കാനിരിക്കെ നവംബർ ഒന്ന് മുതല്‍ അനധികൃതതാമസക്കാരെ നിയമിച്ചാല്‍ തൊഴിലുടമകള്‍ക്ക് 10 ലക്ഷം ദിർഹം വരെ പിഴ ചുമത്തും.ഫെഡറല്‍ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി (ഐസിപി), ദുബായിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സുമായി (ജിഡിആർഎഫ്‌എ) ഏകോപിപ്പിച്ച്‌ പൊതുമാപ്പ് അവസാനിച്ചതിന് ശേഷം ഓവർസ്റ്റേയേഴ്സിനെ നിയമിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി. വെള്ളിയാഴ്ച (നവംബർ ഒന്ന്) മുതല്‍ സ്ഥാപനങ്ങളില്‍ അധികൃതർ പരിശോധന തുടങ്ങും.പൊതുമാപ്പ് കാലാവധി ഇന്ന് അവസാനിക്കുംഅനധികൃത താമസക്കാർക്ക് തിരിച്ചുപോകാൻ യു.എ.ഇ. പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി വ്യാഴാഴ്ച അവസാനിക്കും. സെപ്റ്റംബർ ഒന്നിനായിരുന്നു രണ്ടുമാസത്തെ കാലാവധിയോടെ രാജ്യത്ത് പൊതുമാപ്പിന് തുടക്കമായത്. ഇതിനകം ആനുകൂല്യം പ്രയോജനപ്പെടുത്തിക്കൊണ്ട് മലയാളികളടക്കം ആയിരക്കണക്കിന് ആളുകളാണ് രാജ്യംവിട്ടത്. നിയമാനുസൃതം തിരിച്ചെത്തി ജോലിയിലോ പുതിയസംരംഭത്തിലോ ഏർപ്പെടാനായി തയ്യാറെടുക്കുന്നവരും ഒട്ടേറെയാണ്.പൊതുമാപ്പിന്റെ അവസാനദിവസങ്ങളില്‍ അതത് എമിറേറ്റുകളിലെ പൊതുമാപ്പുകേന്ദ്രങ്ങളില്‍ നാടണയാൻ കാത്തിരിക്കുന്നവരുടെ തിരക്കായിരുന്നു. പിഴകൂടാതെ ട്രേഡ് ലൈസൻസ്, ഇമിഗ്രേഷൻ കാർഡ്, ലേബർ കാർഡ് തുടങ്ങിയവ റദ്ദാക്കാൻ ഷാർജയിലെ വിവിധ തഹ്സീല്‍ കേന്ദ്രങ്ങളിലും വൻ തിരക്കനുഭവപ്പെട്ടു.

യു.എ.ഇ.യില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്താനായി ഇന്ത്യൻ അസോസിയേഷനുകളില്‍ സ്ഥാപിച്ച ഹെല്‍പ് ഡെസ്കുകള്‍ കാര്യക്ഷമമായി പ്രവർത്തിക്കുകയും അനധികൃത താമസക്കാർക്ക് തിരിച്ചുപോകാനും രാജ്യത്ത് പുതിയ തൊഴിലവസരങ്ങള്‍ കണ്ടെത്താനും സഹായിക്കുകയുംചെയ്തു. ഇന്ത്യൻ കോണ്‍സുലേറ്റും ആയിരക്കണക്കിന് ഇന്ത്യക്കാർക്കാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാടണയാൻ സഹായമായത്.രണ്ടുമാസത്തെ പൊതുമാപ്പ് സമയമനുവദിച്ചിട്ടും തിരിച്ചുപോകാൻ നിയമതടസ്സങ്ങളുള്ളവർ ഒട്ടേറെയാണ്. വാടകസംബന്ധമായി മുനിസിപ്പാലിറ്റികളില്‍ കേസുകള്‍ നേരിടുന്നവരും സ്ഥാപനങ്ങള്‍ സാമ്ബത്തികനഷ്ടം സംഭവിച്ച്‌ നിയമക്കുരുക്കുകളില്‍പ്പെട്ടവരുമാണ് കൂടുതലും. പൊതുമാപ്പ് കാലാവധി ദീർഘിപ്പിക്കില്ലെന്ന് അധികൃതർ മുൻകൂട്ടി അറിയിക്കുകയും ചെയ്തിരുന്നു.മലയാളിക്കൂട്ടായ്മകള്‍ ഒന്നിച്ചുചേർന്ന് സാമ്ബത്തികമായി സഹായിച്ചതിനാല്‍ ഒട്ടേറെപ്പേർക്ക് നിയമതടസ്സം നീങ്ങി നാടണയാനും സാധിച്ചിട്ടുണ്ട്. സന്ദർശകവിസയിലെത്തി യു.എ.ഇ.യില്‍ കുടുങ്ങിപ്പോയവർക്കും കൂട്ടായ്മകളുടെ സഹായംലഭിച്ചിരുന്നു. വർഷങ്ങളായി സന്ദർശകവിസ പുതുക്കാൻ സാധിക്കാത്തവരും കൂട്ടത്തിലുണ്ട്. ഏജന്റുമാരുടെ തട്ടിപ്പില്‍ക്കുടുങ്ങി പ്രയാസത്തിലായ ഒട്ടേറെപ്പേരും തിരിച്ചുപോയിട്ടുണ്ട്. വിവിധ ഇന്ത്യൻ അസോസിയേഷനുകള്‍, സംരംഭകർ, സാമൂഹികപ്രവർത്തകർ തുടങ്ങിയവരെല്ലാം നാട്ടിലേക്കുള്ള വിമാനയാത്രച്ചെലവ് നല്‍കി സഹായിച്ചിരുന്നു.എന്നാല്‍, പാസ്പോർട്ട് പണയത്തിലായി തിരിച്ചുപോക്ക് തടസ്സപ്പെട്ടവരും കൂട്ടത്തിലുണ്ട്. പലിശക്കാരില്‍നിന്ന് പണം കടംവാങ്ങി ഈടായി കുടുംബത്തിന്റെയടക്കം പാസ്പോർട്ടുകള്‍ പലിശക്കാർക്ക് ഏല്‍പ്പിച്ചവരാണ് പൊതുമാപ്പിലും തിരിച്ചുപോകാൻ സാധിക്കാതെയായത്. കേസും ഒപ്പം അസുഖവും പേറുന്നവരുമുണ്ട്. പ്രശ്നങ്ങള്‍ തീർന്ന് തിരിച്ചുപോക്ക് ചിന്തിക്കാൻ സാധിക്കില്ലെന്നാണ് പ്രതിസന്ധികളില്‍പ്പെട്ടവരുടെ വാക്കുകള്‍.

പൊതുമാപ്പ് അവസാനിച്ചാലും നിയമക്കുരുക്കില്‍പ്പെടാനുള്ള സാഹചര്യങ്ങള്‍ രേഖാമൂലം അധികൃതരുടെ മുൻപില്‍ ഹാജരാക്കിയാല്‍ കാരുണ്യം പ്രതീക്ഷിക്കാമെന്ന് നിയമവിദഗ്ധനായ ഷാർജയിലെ അഡ്വ. പി.എ. ഹക്കീം പറഞ്ഞു. കാര്യ-കാരണങ്ങള്‍ സത്യസന്ധമായി അവതരിപ്പിച്ചാല്‍ ഭാരിച്ച പിഴകള്‍ ലഘൂകരിച്ചുകിട്ടാനും സാധ്യതയുണ്ട്. പൊതുമാപ്പ് അവസാനിക്കുന്ന വേളയിലും തിരിച്ചുപോകാനുള്ള അവസരങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് അഡ്വ. ഹക്കീം ഓർമ്മിപ്പിച്ചു. ഭാവിയിലും നിയമാനുസൃതംമാത്രം രാജ്യത്ത് ജോലിതേടാൻ ശ്രമിക്കണം. അനധികൃതകുടിയേറ്റം നടത്തി പ്രതിസന്ധികളില്‍പ്പെടാതെ നോക്കണമെന്നും നിയമവിദഗ്ധർ മുന്നറിയിപ്പുനല്‍കുന്നു.അനധികൃത താമസക്കാർക്ക് തിരിച്ചുപോകാൻ യു.എ.ഇ. പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി വ്യാഴാഴ്ച അവസാനിക്കും. സെപ്റ്റംബർ ഒന്നിനായിരുന്നു രണ്ടുമാസത്തെ കാലാവധിയോടെ രാജ്യത്ത് പൊതുമാപ്പിന് തുടക്കമായത്. ഇതിനകം ആനുകൂല്യം പ്രയോജനപ്പെടുത്തിക്കൊണ്ട് മലയാളികളടക്കം ആയിരക്കണക്കിന് ആളുകളാണ് രാജ്യംവിട്ടത്. നിയമാനുസൃതം തിരിച്ചെത്തി ജോലിയിലോ പുതിയസംരംഭത്തിലോ ഏർപ്പെടാനായി തയ്യാറെടുക്കുന്നവരും ഒട്ടേറെയാണ്.പൊതുമാപ്പിന്റെ അവസാനദിവസങ്ങളില്‍ അതത് എമിറേറ്റുകളിലെ പൊതുമാപ്പുകേന്ദ്രങ്ങളില്‍ നാടണയാൻ കാത്തിരിക്കുന്നവരുടെ തിരക്കായിരുന്നു. പിഴകൂടാതെ ട്രേഡ് ലൈസൻസ്, ഇമിഗ്രേഷൻ കാർഡ്, ലേബർ കാർഡ് തുടങ്ങിയവ റദ്ദാക്കാൻ ഷാർജയിലെ വിവിധ തഹ്സീല്‍ കേന്ദ്രങ്ങളിലും വൻ തിരക്കനുഭവപ്പെട്ടു.

യു.എ.ഇ.യില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്താനായി ഇന്ത്യൻ അസോസിയേഷനുകളില്‍ സ്ഥാപിച്ച ഹെല്‍പ് ഡെസ്കുകള്‍ കാര്യക്ഷമമായി പ്രവർത്തിക്കുകയും അനധികൃത താമസക്കാർക്ക് തിരിച്ചുപോകാനും രാജ്യത്ത് പുതിയ തൊഴിലവസരങ്ങള്‍ കണ്ടെത്താനും സഹായിക്കുകയുംചെയ്തു. ഇന്ത്യൻ കോണ്‍സുലേറ്റും ആയിരക്കണക്കിന് ഇന്ത്യക്കാർക്കാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാടണയാൻ സഹായമായത്.രണ്ടുമാസത്തെ പൊതുമാപ്പ് സമയമനുവദിച്ചിട്ടും തിരിച്ചുപോകാൻ നിയമതടസ്സങ്ങളുള്ളവർ ഒട്ടേറെയാണ്. വാടകസംബന്ധമായി മുനിസിപ്പാലിറ്റികളില്‍ കേസുകള്‍ നേരിടുന്നവരും സ്ഥാപനങ്ങള്‍ സാമ്ബത്തികനഷ്ടം സംഭവിച്ച്‌ നിയമക്കുരുക്കുകളില്‍പ്പെട്ടവരുമാണ് കൂടുതലും. പൊതുമാപ്പ് കാലാവധി ദീർഘിപ്പിക്കില്ലെന്ന് അധികൃതർ മുൻകൂട്ടി അറിയിക്കുകയും ചെയ്തിരുന്നു.മലയാളിക്കൂട്ടായ്മകള്‍ ഒന്നിച്ചുചേർന്ന് സാമ്ബത്തികമായി സഹായിച്ചതിനാല്‍ ഒട്ടേറെപ്പേർക്ക് നിയമതടസ്സം നീങ്ങി നാടണയാനും സാധിച്ചിട്ടുണ്ട്. സന്ദർശകവിസയിലെത്തി യു.എ.ഇ.യില്‍ കുടുങ്ങിപ്പോയവർക്കും കൂട്ടായ്മകളുടെ സഹായംലഭിച്ചിരുന്നു. വർഷങ്ങളായി സന്ദർശകവിസ പുതുക്കാൻ സാധിക്കാത്തവരും കൂട്ടത്തിലുണ്ട്. ഏജന്റുമാരുടെ തട്ടിപ്പില്‍ക്കുടുങ്ങി പ്രയാസത്തിലായ ഒട്ടേറെപ്പേരും തിരിച്ചുപോയിട്ടുണ്ട്. വിവിധ ഇന്ത്യൻ അസോസിയേഷനുകള്‍, സംരംഭകർ, സാമൂഹികപ്രവർത്തകർ തുടങ്ങിയവരെല്ലാം നാട്ടിലേക്കുള്ള വിമാനയാത്രച്ചെലവ് നല്‍കി സഹായിച്ചിരുന്നു.എന്നാല്‍, പാസ്പോർട്ട് പണയത്തിലായി തിരിച്ചുപോക്ക് തടസ്സപ്പെട്ടവരും കൂട്ടത്തിലുണ്ട്. പലിശക്കാരില്‍നിന്ന് പണം കടംവാങ്ങി ഈടായി കുടുംബത്തിന്റെയടക്കം പാസ്പോർട്ടുകള്‍ പലിശക്കാർക്ക് ഏല്‍പ്പിച്ചവരാണ് പൊതുമാപ്പിലും തിരിച്ചുപോകാൻ സാധിക്കാതെയായത്. കേസും ഒപ്പം അസുഖവും പേറുന്നവരുമുണ്ട്. പ്രശ്നങ്ങള്‍ തീർന്ന് തിരിച്ചുപോക്ക് ചിന്തിക്കാൻ സാധിക്കില്ലെന്നാണ് പ്രതിസന്ധികളില്‍പ്പെട്ടവരുടെ വാക്കുകള്‍.പൊതുമാപ്പ് അവസാനിച്ചാലും നിയമക്കുരുക്കില്‍പ്പെടാനുള്ള സാഹചര്യങ്ങള്‍ രേഖാമൂലം അധികൃതരുടെ മുൻപില്‍ ഹാജരാക്കിയാല്‍ കാരുണ്യം പ്രതീക്ഷിക്കാമെന്ന് നിയമവിദഗ്ധനായ ഷാർജയിലെ അഡ്വ. പി.എ. ഹക്കീം പറഞ്ഞു. കാര്യ-കാരണങ്ങള്‍ സത്യസന്ധമായി അവതരിപ്പിച്ചാല്‍ ഭാരിച്ച പിഴകള്‍ ലഘൂകരിച്ചുകിട്ടാനും സാധ്യതയുണ്ട്. പൊതുമാപ്പ് അവസാനിക്കുന്ന വേളയിലും തിരിച്ചുപോകാനുള്ള അവസരങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് അഡ്വ. ഹക്കീം ഓർമ്മിപ്പിച്ചു. ഭാവിയിലും നിയമാനുസൃതംമാത്രം രാജ്യത്ത് ജോലിതേടാൻ ശ്രമിക്കണം.
അനധികൃതകുടിയേറ്റം നടത്തി പ്രതിസന്ധികളില്‍പ്പെടാതെ നോക്കണമെന്നും നിയമവിദഗ്ധർ മുന്നറിയിപ്പുനല്‍കുന്നു.

Sharing

Leave your comment

Your email address will not be published. Required fields are marked *