വീണ്ടും ഓണ്‍ലൈൻ തട്ടിപ്പ്, യുവാവിന് നഷ്ടമായത് ആറ് കോടി രൂപ;
തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും വൻ ഓണ്‍ലൈൻ തട്ടിപ്പ്.പട്ടം സ്വദേശിയായ ഐ.ടി എൻജിനിയർക്ക് വ്യാജ ട്രേഡിംഗ് ആപ്പ് വഴി നഷ്ടമായത് 6 കോടി രൂപ.സംഭവത്തില്‍ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.വിദേശത്ത് ഐ.ടി മേഖലയില്‍ ജോലി ചെയ്ത് മടങ്ങിയെത്തിയ ആളാണ് തട്ടിപ്പിനിരയായത്.വിദേശത്ത് നിന്നെത്തിയ ശേഷം ഐ.ടി എൻജിനിയർ പ്രമുഖ ഓണ്‍ലൈൻ സൈറ്റ് വഴി ട്രേഡിംഗ് നടത്തുമായിരുന്നു.ഇതിനിടെയാണ് പേരുകേട്ട ട്രേഡിംഗ് കമ്ബനികളുടെ പേരില്‍ വാട്സാപ്പ് മെസേജുകള്‍ വരുന്നത്. മെസേജിലുണ്ടായിരുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ട്രേഡിംഗ് നടത്തി.വലിയ ഓഫറുകള്‍ കിട്ടിയപ്പോള്‍ വൻ തുക നിക്ഷേപിച്ചു.സൈബർ തട്ടിപ്പ് സംഘമുണ്ടാക്കിയ വ്യാജ അക്കൗണ്ടില്‍ ഓരോ പ്രാവശ്യവും ലക്ഷങ്ങളും കോടികളും എത്തിയതായി കാണിച്ചു.അങ്ങനെ ആറ് കോടി രൂപ പരാതിക്കാരൻ നിക്ഷേപിച്ചു. പണം പിൻവലിക്കാൻ നോക്കിയപ്പോള്‍ ലാഭത്തിന്റെ ഇരുപത് ശതമാനം തുക നിക്ഷേപിച്ചാല്‍ മാത്രമേ പണം പിൻവലിക്കാൻ കഴിയൂവെന്ന് തട്ടിപ്പ് സംഘം അറിയിച്ചു.ഈ മാസം 27നാണ് തട്ടിപ്പിലൂടെ പണം നഷ്ടമായതായി മനസിലായത്.തുടർന്ന് ഓണ്‍ലൈൻ തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതി അറിയിക്കുന്ന പോർട്ടലില്‍ വിവരമറിയിച്ചു.അപ്പോഴേക്കും പണമെല്ലാം പല അക്കൗണ്ടുകള്‍ വഴി നഷ്ടമായിരുന്നു. വെറും ഒരുമാസം കൊണ്ടാണ് ഇത്രയുമധികം പണം നഷ്ടമായത്.തുടർന്നാണ് സൈബർ പൊലീസില്‍ വിവരമറിയിക്കുന്നത്. സംഭവം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിനെയും സിറ്റി പൊലീസ് രൂപീകരിച്ചിട്ടുണ്ട്.സംസ്ഥാനത്ത് ഓണ്‍ലൈൻ തട്ടിപ്പ് വഴി ഏറ്റവും കൂടുതല്‍ തുക നഷ്ടമായത് ആലപ്പുഴയിലാണ്. 7 കോടി രൂപയാണ് നഷ്ടമായത്. അതിനുപിന്നാലെ ഏറ്റവും കൂടിയ തുക ഓണ്‍ലൈൻ തട്ടിപ്പ് വഴി നഷ്ടമായിരിക്കുന്നത് ഇപ്പോള്‍ തലസ്ഥാനത്താണ്.