റിയാദിലെ ഇന്ത്യൻ എംബസിയില്‍ ജോലി നേടാം; സുവര്‍ണാവസരം, ലക്ഷങ്ങള്‍ ശമ്ബളം
സൗദി അറേബ്യയിലെ ഇന്ത്യൻ എംബസിയിലാണ് ഒഴിവുകള്‍. ക്ലർക്ക്, ജൂനിയർ ഇന്റർപ്രട്ടർ തുടങ്ങിയ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഉദ്യോഗാർത്ഥികള്‍ക്ക് വേണ്ട യോഗ്യത, ശമ്ബളം, അപേക്ഷിക്കേണ്ട അവസാന തീയതി തുടങ്ങിയ വിവരങ്ങള്‍ അറിയാം
യോഗ്യത ജൂനിയർ ഇൻർപ്രട്ടർ:അറബിയില്‍ ഡിഗ്രി, ഇംഗ്ലീഷ് സബ്ജക്റ്റായി പഠിച്ചിരിക്കണം. അറബിയില്‍ നിന്നും ഇംഗ്ലീഷിലേക്കും തിരിച്ചും വിവർത്തനം ചെയ്യാനുള്ള കഴിവ് ഉണ്ടായിരിക്കണം .കമ്ബ്യൂട്ടർ നന്നായി ഉപയോഗിക്കാൻ അറിയണം .ഇംഗ്ലീഷ് എഴുതാനും സംസാരിക്കാനും നന്നായി അറിഞ്ഞിരിക്കണം. ഇംഗ്ലീഷ്-അറബിക് വിവർത്തകൻ/വ്യാഖ്യാതാവ് എന്നീ നിലകളിലുള്ള പ്രവർത്തി പരിചയം അഭികാമ്യം. ഉയർന്ന പ്രായപരിധി 45 വയസ് (ഒക്ടോബർ 1).
ശബളം -7200 സൗദി റിയാല്‍,അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ ൧൦ താത്പര്യമുള്ള ഉദ്യോഗാർത്ഥികള്‍ക്ക് ഇവിടെ അപേക്ഷിക്കാം-https://www.eoiriyadh.gov.in/regrec2.php
ക്ലർക്ക്
അംഗീകൃത സർവകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് അടിസ്ഥാന യോഗ്യത. കമ്ബ്യൂട്ടർ നന്നായി ഉപയോഗിക്കാൻ അറിയണം. ഇംഗ്ലീഷ് അനായാസം എഴുതാനും കൈകാര്യം ചെയ്യാനും ഉള്ള കഴിവ്. ഉയർന്ന പ്രായപരിധി 35 വയസാണ് (2024 ഒക്ടോബർ 10)
ശമ്ബളം-4000 സൗദി റിയാല്‍
നവംബർ 12 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി
ഇവിടെ അപേക്ഷിക്കാം-https://www.eoiriyadh.gov.in/regrec.php
തിരഞ്ഞെടുപ്പ് ഇങ്ങനെ
എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഒബ്ജക്റ്റീവ്, സബ്ജക്റ്റീവ് ചോദ്യങ്ങള്‍ ഉണ്ടാകും. എഴുത്തുപരീക്ഷയില്‍ വിജയിക്കുന്നവരെ ടൈപ്പിംഗ് ടെസ്റ്റിനും അഭിമുഖത്തിനും വിളിക്കും.