നവംബര്‍ ഒന്നിന് റേഷൻ വിതരണം ഉണ്ടാകില്ല.?; ഓരോ കാര്‍ഡിനും ലഭിക്കുന്ന വിഹിതം എന്തെല്ലാം, വിശദവിവരങ്ങള്‍

സംസ്ഥാനത്തെ ഒക്ടോബർ മാസത്തെ റേഷൻ വിതരണം ഇന്ന് (31.10.2024) അവസാനിക്കുന്നതാണ്. എന്നാല്‍ അടുത്ത മാസത്തെ റേഷൻ വിതരണം ശനിയാഴ്ച്ച (2.12.2024) മുതല്‍ ആരംഭിക്കുന്നതാണ്.ഒന്നാം തീയതി (വെള്ളി) റേഷൻ കടകള്‍ക്ക് അവധി ആയിരിക്കും. എല്ലാ വിഭാഗം റേഷൻ കാർഡുകള്‍ക്കും അനുവദിച്ചിട്ടുള്ള, 2024 നവംബർ മാസത്തെ റേഷൻ വിഹിതം രണ്ടാം തീയതി മുതല്‍ വിതരണം ചെയ്യുമെന്ന് പൊതുവിതരണ വകുപ്പ് അറിയിച്ചു. ഓരോ റേഷൻ കാർഡിനും അനുവദിച്ചിട്ടുള്ള റേഷൻ സാധനങ്ങളുടെ ഇനം തിരിച്ചുള്ള അളവ് അറിയുന്നതിനായി https://epos.kerala.gov.in/SRC_Trans_Int.jsp എന്ന വെബ്സൈറ്റ് വഴി വിശദവിവരങ്ങള്‍ പരിശോധിക്കാവുന്നതാണ്.
ഓരോ റേഷൻ കാർഡിനും അർഹമായ വിഹിതങ്ങളുടെ വിശദവിവരം
അന്ത്യോദയ അന്നയോജന (എഎവൈ – മഞ്ഞ) കാർഡിന് – 30 കിലോ അരിയും മൂന്ന് കിലോ ഗോതമ്ബും സൗജന്യമായും ലഭിക്കുന്നതാണ്. ഏഴ് രൂപ നിരക്കില്‍ രണ്ട് പായ്ക്കറ്റ് ആട്ടയും ഈ കാർഡുടമകള്‍ക്ക് ലഭിക്കുന്നതാണ്.
മുൻഗണന വിഭാഗം ( പി എച്ച്‌ എച്ച്‌- പിങ്ക്) കാർഡിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും, ഒരു കിലോ ഗോതമ്ബും സൗജന്യമായി ലഭിക്കും. കാർഡിന് അനുവദിച്ചിട്ടുള്ള ആകെ ഗോതമ്ബിന്റെ അളവില്‍ നിന്നും മൂന്ന് കിലോ കുറച്ചിട്ടുണ്ട്. അതിന് പകരം മൂന്ന് പായ്ക്കറ്റ് ആട്ട ഒൻമ്പതു രൂപാ നിരക്കില്‍ ലഭിക്കുന്നതാണ്.
പൊതു വിഭാഗം (എൻ പി എസ് – നീല) കാർഡിലെ ഓരോ അംഗത്തിനും രണ്ട് കിലോ അരി വീതം കിലോയ്ക്ക് നാല് രൂപാ നിരക്കില്‍ റേഷൻ കടകളില്‍ നിന്ന് ലഭിക്കുന്നതാണ്.
പൊതു വിഭാഗം (എൻ പി എൻ എസ് – വെള്ള) കാർഡിന് രണ്ട് കിലോ അരി, കിലോയ്ക്ക് 10.90/- രൂപാ എന്ന നിരക്കില്‍ ലഭിക്കും.
പൊതു വിഭാഗം സ്ഥാപനം (എൻ പി ഐ – ബ്രൌണ്‍) ബ്രൌണ്‍ കാർഡിന് രണ്ട് കിലോ അരി, കിലോയ്ക്ക് 10.90/- രൂപാ നിരക്കില്‍ ലഭിക്കും.

Sharing

Leave your comment

Your email address will not be published. Required fields are marked *