ഒരു കോടിയുടെ വാച്ച്! പാലു കാച്ചിന് കരാറുകാരന് കിട്ടിയ സമ്മാനം; 9 ഏക്കറില്‍ പരന്നു കിടക്കുന്ന കൊട്ടാരം പൂര്‍ത്തിയാക്കിയത് രണ്ട് വര്‍ഷം കൊണ്ട്
വീടിന്റെ പാലുകാച്ചിന് സന്തോഷ സൂചകമായി ജോലിക്കാർക്ക് സമ്മാനം കൊടുക്കുന്ന പതിവ് പലയിടത്തുമുണ്ട്. പണമോ വസ്ത്രമോ ആണ് സാധാരണയായി വീട്ടുടമസ്ഥൻ നല്‍കാറ്.വീട് വെച്ചവരുടെ സാമ്ബത്തിക സ്ഥിതി അനുസരിച്ച് സമ്മാനത്തിന്റെ ‘വെയ്റ്റ്’ കൂടിയും കുറഞ്ഞും ഇരിക്കും. സ്വപ്ന സൗദം പണിത കോണ്‍ട്രാക്ടർക്ക് ഒരു കോടി രൂപയുടെ സമ്മാനം കൊടുത്ത വ്യാവസായിയാണ് വാർത്തകളില്‍ നിറയുന്നത്.
പഞ്ചാബില്‍ ബിസിനസുകാരനായ ഗുർദീപ് ദേവ് ബാത്താണ് കരാറുകാരനായ രജീന്ദർ സിംഗിന് ഒരു കോടി രൂപയുടെ റോളക്സ് വാച്ച് സമ്മാനിച്ചത്. രജീന്ദറിന്റെ ആത്മാർത്ഥതയും പ്രൊജക്റ്റിനോടുള്ള പ്രതിബദ്ധതയുമാണ് സമ്മാനം നല്‍കാൻ പ്രേരിപ്പിച്ചതെന്ന് ഗുർദീപ് പറഞ്ഞു.കുറഞ്ഞ കാലയേളവില്‍ ഇത്രയും മനോഹരമായ നിർമ്മിതി പൂർത്തിയാക്കിയ രജീന്ദറിനെ എത്ര അഭിനന്ദിച്ചാലും മതിവരുന്നില്ലെന്നും സമ്മാനം കുറഞ്ഞു പോയി എന്നാണ് തോന്നുന്നതെന്നും വിട്ടുടമ പറഞ്ഞു. 18 കാരറ്റ് സ്വർണ്ണത്തില്‍ വജ്രങ്ങള്‍ പതിപ്പിച്ച വാച്ചിന് സ്റ്റിലും ഗോള്‍ഡനും ചേർന്ന നിറമാണ്. പഞ്ചാബിലെ സിരക്പൂരിന് സമീപം 9 ഏക്കർ സ്ഥലത്താണ് കൊട്ടാര സമാനമായ വീട് നിർമിച്ചിരിക്കുന്നത്. രാജ കൊട്ടാരത്തിന് സമാനമാണ് ഇതിന്റെ ഡിസൈൻ. വാസ്തുശില്‍പി രഞ്ജോദ് സിംഗാണ് വിട് രൂപകല്‍പ്പന ചെയ്തത്. 200 തൊഴിലാളികള്‍ രാപകല്‍ ഭേദമന്യേ ജോലിചെയ്ത് രണ്ട് വർഷം കൊണ്ട് പണി പൂർത്തിയാക്കിയത്.