വാഹനവ്യൂഹം കൂട്ടിയിടിച്ച സംഭവം: സ്‌കൂട്ടര്‍ യാത്രക്കാരിക്കെതിരെ എങ്ങിനെ കേസെടുക്കും, പൊലീസും പ്രതിയല്ലേ!

കോട്ടയം: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കൂട്ടിയിടിച്ച സംഭവത്തില്‍ ഇതുവരെ കേസെടുക്കാതെ പോലീസ്. ആര്‍ക്കും പരിക്കില്ലാത്തതിനാലാണ് കേസെടുക്കാത്തത് എന്നാണ് പോലീസിന്റെ ഭാഷ്യം.മീഡിയനിലൂടെ റോഡ് ക്രോസ് ചെയ്ത സ്‌കൂട്ടര്‍ യാത്രക്കാരി നടത്തിയത് നിയമലംഘനം ആണെന്ന് വ്യക്തം. എന്നാല്‍ മീഡിയനു നടുവിലൂടെ വാഹനം ഓടിച്ചെത്തിയ മുഖ്യമന്ത്രിയും സംഘവും നടത്തിയതും നിയമലംഘനം തന്നെ. സ്‌കൂട്ടര്‍ യാത്രക്കാര്‍ക്ക് എതിരെ കേസെടുത്താല്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ എല്ലാ ഡ്രൈവര്‍മാര്‍ക്ക് എതിരെയും കേസെടുക്കേണ്ടി വരും. ഇതിനാലാണ് എല്ലാം ഒന്നിച്ച്‌ ‘കോംപ്ലിമെന്‍ന്‌റ്‌സ് ആക്കി ‘യതെന്നാണ് അറിയുന്നത്.സ്‌കൂട്ടര്‍ യാത്രക്കാരി ഒരു തെറ്റാണ് ചെയ്തതെങ്കില്‍ പോലീസ് ഡ്രൈവര്‍മാര്‍ മറ്റൊരു തെറ്റ് കൂടി ചെയ്തു. വാഹനങ്ങള്‍ തമ്മില്‍ പാലിക്കേണ്ട അകലം പാലിക്കാതെയായിരുന്നു യാത്ര. മുന്നിലുള്ള വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്ബോള്‍ കൂട്ടിയിടിക്കാതിരിക്കാന്‍ ആണ് ഇത്തരം ഒരു നിയമമുള്ളത്. ഇവിടെ ഇതു ലംഘിക്കപ്പെട്ടു.ലാഡര്‍ ഹാച്ചിംഗ് എന്നറിയപ്പെടുന്ന രണ്ടുവെള്ളയും മഞ്ഞയും കലര്‍ന്ന വരകള്‍ മീഡിയന് പകരമുള്ളവയാണ്. ഇതു മറികടക്കുന്നത് കടുത്ത നിയമലംഘനമാണ്.

Sharing

Leave your comment

Your email address will not be published. Required fields are marked *