ചരിത്രത്തില്‍ ആദ്യം!; ദീപാവലി ദിനത്തില്‍ ന്യൂയോര്‍ക്ക് നഗരത്തിലെ സ്‌കൂളുകള്‍ക്ക് അവധി
ന്യൂയോര്‍ക്ക്: ദീപാവലിയോടനുബന്ധിച്ച് ന്യൂയോര്‍ക്ക് നഗരത്തിലെ സ്‌കൂളുകള്‍ക്ക് അവധി. ചരിത്രത്തില്‍ ആദ്യമായാണ് ന്യൂയോര്‍ക്ക് നഗരത്തിലെ സ്‌കൂളുകള്‍ക്ക് ഈ ദിനത്തില്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.ദീപാവലി ദിനമായ നവംബര്‍ ഒന്ന് വെള്ളിയാഴ്ച സ്‌കൂളുകള്‍ക്ക് അവധിയായിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.വേള്‍ഡ് ട്രേഡ് സെന്ററിലും ദീപാവലിക്ക് മുന്‍പ് ആഘോഷങ്ങള്‍ തകൃതിയായി നടക്കുകയാണ്. വിവിധ വര്‍ണങ്ങള്‍ കൊണ്ട് വേള്‍ഡ് ട്രേഡ് സെന്റര്‍ കെട്ടിടം നിറഞ്ഞു.