എയിംസിലെ ഒന്നാം റാങ്കുകാരന്‍ സ്ത്രീധനമായി ചോദിച്ചത് 50 കോടി രൂപ! പഠിപ്പുണ്ടായിട്ട് കാര്യമില്ലെന്ന് സോഷ്യല്‍ മീഡിയ
സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും ഒരുപോലെ കുറ്റകരമാണെന്ന് വിശ്വസിക്കുന്ന നാട്ടിലാണ് നാം ജീവിക്കുന്നത്.എന്നാല്‍ നിയമവിരുദ്ധമാണെങ്കിലും സ്ത്രീധനം കൊടുക്കുന്ന രീതി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇപ്പോഴിതാ എയിംസിലെ (All India Institute of Medical Sciences) ഒന്നാം റാങ്കുകാരനായ ഡോക്ടര്‍ ചോദിച്ച സ്ത്രീധനം കേട്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.ഇതുസംബന്ധിച്ച ഒരു യുവതിയുടെ പോസ്റ്റാണ് ഇപ്പോള്‍ വൈറലായത്. അമ്ബത് കോടിയോളം രൂപയാണ് ഇദ്ദേഹം സ്ത്രീധനമായി ആവശ്യപ്പെട്ടത്. ഡോക്ടറും നിലവില്‍ അനസ്‌തേഷ്യയില്‍ ഉന്നത പഠനം നടത്തുന്ന തന്റെ സുഹൃത്തായ ഡോക്ടര്‍ക്കാണ് ഇദ്ദേഹത്തിന്റെ വിവാഹാലോചന വന്നതെന്ന് പോസ്റ്റിട്ട യുവതി പറഞ്ഞു. തന്റെ സുഹൃത്തിന്റെ ഈ അനുഭവമാണ് യുവതി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.’എയിംസിലെ ഒന്നാം റാങ്കുകാരനായ യൂറോളജിസ്റ്റ് എന്റെ സുഹൃത്തിനോട് 50 കോടി രൂപ സ്ത്രീധനം ചോദിച്ചു. അനസ്‌തേഷ്യയില്‍ എംഡി ചെയ്യുന്ന എന്റെ സുഹൃത്തിനോടാണ് ഇദ്ദേഹം ഇത്രയും വലിയ തുക സ്ത്രീധനം ചോദിച്ചത്. നാണമില്ലേ നിങ്ങള്‍ക്ക്,” എന്നാണ് യുവതി കുറിച്ചത്.വിവാഹത്തിന് സ്ത്രീധനം നല്‍കേണ്ടി വരുമെന്ന് മനസിലാക്കിയ തന്റെ സുഹൃത്തിന്റെ മാതാപിതാക്കള്‍ തങ്ങളുടെ റിട്ടയര്‍മെന്റ് സമ്ബാദ്യമെല്ലാം ഇതിനായി ഉപയോഗിക്കാന്‍ ഒരുങ്ങുകയാണെന്നും സുഹൃത്ത് പറഞ്ഞതായി യുവതി തന്റെ പോസ്റ്റില്‍ കുറിച്ചു. കരഞ്ഞുകൊണ്ടാണ് സുഹൃത്ത് സംസാരിച്ചതെന്നും യുവതിയുടെ പോസ്റ്റില്‍ പറയുന്നു.