
ഡ്രോണാക്രമണ ഭീഷണി; മകന്റെ വിവാഹചടങ്ങുകള്‍ നീട്ടിവെക്കാനൊരുങ്ങി നെതന്യാഹു;
തെല്‍ അവീവ്: ഡ്രോണാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ മകൻ അവനെറിന്റെ വിവാഹ ചടങ്ങുകള്‍ നീട്ടിവെക്കാനൊരുങ്ങി ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു.വിവിധ തലങ്ങളില്‍ യുദ്ധം നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേത്തിന്റെ നീക്കം. ഇസ്രായേലി മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്.നവംബർ 26നാണ് നെതന്യാഹുവിന്റെ മകനായ അവനെറിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്. വടക്കൻ തെല്‍ അവീവിലെ റോണിത് ഫാമില്‍ ചടങ്ങുകള്‍ നടത്താനായിരുന്നു തീരുമാനം. എന്നാല്‍, അതിഥികള്‍ക്ക് ഉള്‍പ്പടെ ഭീഷണിയുണ്ടാവാനുള്ള സാഹചര്യം മുൻനിർത്തി ഇത് മാറ്റാൻ നെതന്യാഹു ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകള്‍.അതേസമയം, ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചിട്ടില്ല. നേരത്തെ ഹിസ്ബുല്ല തൊടുത്ത ഡ്രോണുകളിലൊന്ന് നെതന്യാഹുവിന്റെ വീട്ടിലെ ജനലിലാണ് പതിച്ചത്. സംഭവം നടക്കുമ്ബോള്‍ നെതന്യാഹു വീട്ടിലുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ വീടിന്റെ ജനല്‍ച്ചില്ലിന് കേടുപാട് പറ്റിയതിന്റെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു.ലബാനാനില്‍ നിന്നും ഇസ്രായേലിന് നേരെ ഇന്നും ഡ്രോണാക്രമണമുണ്ടായി. ലബനാനില്‍ നിന്നും വന്ന ഡ്രോണുകള്‍ വെടിവെച്ചിട്ടെന്ന് ഇസ്രായേല്‍ പ്രതിരോധസേന അവകാശപ്പെട്ടു. നഹാരിയ ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ ഡ്രോണാക്രമണത്തെ തുടർന്ന് മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങിയെന്നും റിപ്പോർട്ടുണ്ട്.