ഉപാധികളോടെ ശാശ്വത വെടിനിര്‍ത്തല്‍ ഉടമ്പടിക്ക് തയ്യാറെന്ന് ഹമാസ്

ഗസ്സ: ഉപാധികളോടെ ഗസ്സയില് ശാശ്വത വെടിനിര്ത്തല് ഉടമ്പടിക്ക് തയ്യാറെന്ന് ഹമാസ് അറിയിച്ചു. ഗസ്സയിലെ ജനങ്ങളുടെ പ്രയാസങ്ങൾ ഒഴിവാക്കാനും സ്ഥിരമായ വെടിനിർത്തൽ ഉടമ്പടിക്ക് തയ്യാറെന്ന് ഹമാസിന്റെ ഔദ്യോഗിക വക്താവ് സാമി അബൂ സുഹ്രി ആണ് അറിയിച്ചത്.ഗാസാ മുനമ്പിൽ നിന്നും ഇസ്രായേലി സൈനികരെ പിൻവലിക്കുക, ഗാസയിലെ ജനങ്ങൾക്ക് ഭക്ഷണം, കുടിവെള്ളം, അവശ്യമരുന്നുകൾ എന്നിവ എത്തിക്കുക, ഗാസയിലേക്കുള്ള പാതയിലെ തടസ്സം നീക്കുക, ഗാസയിൽ ഇസ്രയെൽ തകർത്ത കെട്ടിടങ്ങളുടെ പുനഃനിർമ്മാണം, ഫലസ്തീനിൽ . നിന്ന് നിയമവിരുദ്ധമായി പിടിച്ചുകൊണ്ടുപോയ തടവുകാരുടെ കൈമാറ്റം എന്നീ കാര്യങ്ങളും ഉടമ്പടിയിൽ ഉൾപ്പെടുത്തണമെന്ന് സുഹ്രി ആവശ്യപ്പെട്ടു.വെടിനിർത്തൽ , തടവുകാരുടെ കൈമാറ്റം എന്നിവയുമായി ബന്ധപ്പെട്ട് മധ്യസ്ഥരുടെ അഭ്യർത്ഥനയോട് ഇതിനകം തന്നെ പ്രതികരിച്ചിട്ടുണ്ടെന്നും ഇതിനെ തുടർന്നുള്ള ചില ചർച്ചകൾ നടന്നുകഴിഞ്ഞെന്നും ഇനിയും ചർച്ചകൾ നടക്കുമെന്നും അദ്ദേഹം അറിയിച്ചു. ഫലസ്തീൻ തടവുകാർക്ക് പകരമായി നാലു ഇസ്രായേലി തടവുകാരെ വിട്ടുനല്കണമെന്ന് ഈജിപ്ഷ്യന് പ്രസിഡന്റ് അബ്ദുല് ഫതാഹ് അല്സീസി ഞായറാഴ്ച നിർദ്ദേശം മുന്നോട്ടുവെച്ചിരുന്നു. പത്തു ദിവസത്തിനകം സ്ഥിരമായ യുദ്ധ വിരാമത്തെക്കുറിച്ചുള്ള പദ്ധതിയെ സംബന്ധിച്ചും അദ്ദേഹം പ്രതീക്ഷ പങ്കുവഹിച്ചു.

Sharing

Leave your comment

Your email address will not be published. Required fields are marked *