മനുഷ്യത്വരഹിതവും പൊള്ളയായ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവും മടുത്തു ; തലയ്‌ക്ക് അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന വനിത മാവോയിസ്റ്റ് കീഴടങ്ങി

ബീജാപൂർ : ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയില്‍ തലയ്‌ക്ക് അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന വനിത നക്സലൈറ്റ് ഉള്‍പ്പെടെ നാല് പേർ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നില്‍ കീഴടങ്ങിയതായി ഉദ്യോഗസ്ഥൻ അറിയിച്ചു.മുതിർന്ന പോലീസ്, സിആർപിഎഫ് ഉദ്യോഗസ്ഥർക്കു മുമ്ബാകെയാണ് ചൊവ്വാഴ്ച അവർ സ്വയം കീഴടങ്ങിയത്.മാവോയിസ്റ്റ് അംഗങ്ങള്‍ നടത്തിയ അതിക്രമങ്ങളിലും മനുഷ്യത്വരഹിതവും പൊള്ളയായ മാവോയിസ്റ്റ് പ്രത്യയശാസ്ത്രത്തിലും നിരാശയുണ്ടെന്ന് അറിയിച്ചാണ് അവർ കീഴടങ്ങിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വിദൂര ഗ്രാമങ്ങളിലെ വികസന പ്രവർത്തനങ്ങള്‍ സുഗമമാക്കാൻ ലക്ഷ്യമിട്ടുള്ള സംസ്ഥാന സർക്കാരിന്റെ ‘നിയാദ് നെല്ലനാർ’ (നിങ്ങളുടെ നല്ല ഗ്രാമം) പദ്ധതിയും കീഴടങ്ങിയ മാവോയിസ്റ്റുകളെ ആകർഷിച്ചുവെന്നും അദ്ദേഹം പറഞ്ഞു.കീഴടങ്ങിയ അഞ്ച് പേരില്‍ ബുജി എന്ന സുശീല മാവോയിസ്റ്റുകളുടെ ഗഡ്ചിറോളി ഡിവിഷനില്‍ അഹേരി ഏരിയാ കമ്മിറ്റി അംഗമായിരുന്നുവെന്നും അവരുടെ തലയ്‌ക്ക് 5 ലക്ഷം രൂപ പാരിതോഷികവും ഉണ്ടായിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. 2018 നും 2023 നും ഇടയില്‍ മഹാരാഷ്‌ട്ര-ഛത്തീസ്ഗഢ് അന്തർസംസ്ഥാന അതിർത്തിയിലെ ഗഡ്ചിരോളി പ്രദേശത്ത് പോലീസ് സംഘങ്ങള്‍ക്ക് നേരെ വെടിയുതിർത്ത ഏഴ് സംഭവങ്ങളില്‍ അവർക്ക് പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം കീഴടങ്ങിയ എല്ലാ നക്‌സലൈറ്റുകള്‍ക്കും 25,000 രൂപ വീതം സഹായധനം നല്‍കിയിട്ടുണ്ടെന്നും സർക്കാർ നയമനുസരിച്ച്‌ പുനരധിവസിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടെ ജില്ലയില്‍ ഈ വർഷം ഇതുവരെ 185 നക്‌സലൈറ്റുകള്‍ അക്രമം അവസാനിപ്പിച്ചതായി പോലീസ് അറിയിച്ചു. കൂടാതെ ഇതേ കാലയളവില്‍ ജില്ലയില്‍ 411 നക്‌സലൈറ്റുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Sharing

Leave your comment

Your email address will not be published. Required fields are marked *