
ബിരുദ സര്‍ട്ടിഫിക്കറ്റ് കയ്യിലുണ്ടെങ്കിൽ പ്രവാസികള്‍ക്ക് യുഎഇയില്‍ പത്തുവര്‍ഷം സൗജന്യമായി താമസിക്കാം;
അബുദാബി: യുഎഇയില്‍ ദീർഘകാല താമസം, നികുതി രഹിത വരുമാനം, ലോകോത്തര ജീവിത നിലവാരം എന്നിവ വാഗ്‌ദാനം ചെയ്യുന്ന ഒന്നാണ് യുഎഇ ഗോള്‍ഡൻ വിസ.ഇപ്പോഴിതാ 30,000 ദിർഹമിന് മുകളില്‍ (ഏകദേശം ആറ് ലക്ഷം രൂപ) ശമ്ബളമുള്ള ബിരുദധാരികള്‍ക്ക് ഗോള്‍ഡൻ വിസ വാഗ്ദാനം ചെയ്യുകയാണ് യുഎഇ.മാനവ വിഭവശേഷി മന്ത്രാലയം 1,2 തൊഴില്‍ തലങ്ങളായി തരംതിരിച്ചിട്ടുള്ള തൊഴിലുകളിലൊന്നില്‍ എംപ്ളോയ്‌മെന്റ് കരാർ ഉള്ളവർക്കാണ് പുതിയ പ്രഖ്യാപന പ്രകാരം ഗോള്‍ഡൻ വിസ ലഭിക്കുക.ഒന്നാം തൊഴില്‍ തലത്തിലെ തൊഴിലുകള്‍: മാനേജർ, ബിസിനസ് എക്‌സിക്യൂട്ടീവ്, രണ്ടാം തൊഴില്‍ തലത്തിലെ തൊഴിലുകള്‍: സയൻസ്, എഞ്ചിനീയറിംഗ്, ആരോഗ്യം, വിദ്യാഭ്യാസം, ബിസിനസ്, മാനേജ്‌മെന്റ്, ഇൻഫർമേഷൻ ടെക്‌നോളജി, നിയമം, സോഷ്യോളജി, സംസ്‌കാരം എന്നീ മേഖലകളില്‍ പ്രവർത്തിക്കുന്നവർ.
ആവശ്യമായ രേഖകള്‍:
മെയിൻലാൻഡ് കമ്ബനിയില്‍ ജോലി ചെയ്യുന്ന പ്രവാസിയാണെങ്കില്‍ തൊഴില്‍ കരാർ ആവശ്യമാണ്. ഇതില്‍ വരുമാനം 30,000 ദിർഹമോ അതിന് മുകളിലോ ആണെന്ന് കാണിച്ചിരിക്കണം.
ഫ്രീ സോണ്‍ കമ്ബനിയിലെ തൊഴിലാളിയാണെങ്കില്‍ സാലറി സർട്ടിഫിക്കേറ്റ് വേണം.
ആറുമാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍
സാക്ഷ്യപ്പെടുത്തിയ ബിരുദ സർട്ടിഫിക്കറ്റ്. അപേക്ഷകരുടെ മാതൃരാജ്യത്തെ യുഎഇ എംബസിയും യുഎഇയിലെ വിദേശകാര്യ മന്ത്രാലയവും സാക്ഷ്യപ്പെടുത്തിയിരിക്കണം.
തൊഴിലാളിക്ക് ഗോള്‍ഡൻ വിസ ലഭിക്കാൻ എതിർപ്പില്ലെന്ന് കാണിച്ച് തൊഴില്‍ സ്ഥാപനം നല്‍കുന്ന എൻഒസി സർട്ടിഫിക്കറ്റ്
പ്രത്യേക മന്ത്രാലയങ്ങളില്‍ നിന്ന് നല്‍കുന്ന ഗോള്‍ഡൻ വിസ നോമിനേഷൻ ലെറ്ററുകള്‍.
തൊഴിലാളിയുടെയും കുടുംബത്തിന്റെയും ആരോഗ്യ ഇൻഷുറൻസ് രേഖകള്‍
പാസ്‌പോർട്ട്, പാസ്‌പോർസ് സൈസ് ഫോട്ടോ
അപേക്ഷിക്കാനുള്ള മാർഗങ്ങള്‍
ദുബായിലുള്ളവർക്ക് https://www.gdrfad.gov.ae/en/services/2e7da546-f815-11eb-0320-0050569629e8 എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെയോ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്‌എ) സ്മാർട്ട് ആപ്ലിക്കേഷൻ വഴിയോ അപേക്ഷിക്കാം.
കസ്റ്റമർ ഹാപ്പിനസ് സെന്ററുകള്‍
അമേർ സർവീസ് സെന്റർ
ഐസിപി വെബ്‌സൈറ്റ് – https://icp.gov.ae/en/