റദ്‌വാൻ സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്ത് ഇസ്രയേല്‍ സൈന്യം; ആയുധങ്ങള്‍ പിടിച്ചെടുത്ത് സ്ഥലം ‘ശുദ്ധീകരിച്ചെ’ന്നും വെളിപ്പെടുത്തല്‍തിലകന്റെ പോരാട്ടം ഫലം കണ്ടു;
ജറുസലം: റദ്‌വാൻ സൈനിക കേന്ദ്രങ്ങള്‍ തകർത്തെന്ന് വെളിപ്പെടുത്തി ഇസ്രയേല്‍. ലബനനില്‍ ഹിസ്ബുല്ലയുടെ പ്രധാന യൂണിറ്റാണ് റദ്‌വാൻ.ഇസ്രയേല്‍ സേനയ്ക്ക് നേരെ നേരിട്ട് ആക്രമണം നടത്തുന്ന ഹിസ്ബുല്ലയുടെ സൈനിക വിഭാഗമാണിത്. തെക്കൻ ലബനനില്‍ റദ്‌വാൻ സംഘാംഗങ്ങളുടെ കമാൻഡ് പോസ്റ്റുകള്‍, ആയുധശേഖരങ്ങള്‍, ഭൂഗർഭ കേന്ദ്രങ്ങള്‍ എന്നിവ തകർത്തുവെന്നാണ് ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) അവകാശപ്പെട്ടത്.ഇവിടെനിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്ത് സ്ഥലം ‘ശുദ്ധീകരിച്ച’തായി ഐഡിഎഫ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ റദ്‌വാൻ സൈന്യവുമായി ഇസ്രയേല്‍ സേന പലതവണ നേരിട്ട് ഏറ്റുമുട്ടിയിരുന്നു. ഗാസയില്‍ ഹമാസിനെതിരെയും ലെബനനില്‍ ഹിസ്ബുള്ളക്കെതിരെയും ശക്തമായ സൈനിക നീക്കങ്ങളാണ് ഇസ്രയേല്‍ നടത്തുന്നത്.