അപകടം പതിയിരിക്കുന്നു; ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി എംവിഡി;

കോഴിക്കോട് : ഇരുചക്ര വാഹനങ്ങളില്‍ അപകടകരമായ വസ്തുക്കള്‍ വെച്ച്‌ കൊണ്ട് യാത്ര ചെയ്യുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കി എംവിഡി.യാതൊരു കാരണവശാലും അപകടകരമായ വസ്തുക്കള്‍ വച്ചു കൊണ്ട് ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യരുത്.ഏതെങ്കിലും തരത്തിലുള്ള ചെറിയ ഒരു ശ്രദ്ധക്കുറവ് മൂലം ഉണ്ടാകുന്ന നിസാരമായ അപകടത്തില്‍ പോലും അതിദാരുണമായ ആഘാതം ഉണ്ടാവുന്നതിന് ഇത് കാരണമാവും എന്നും എം വി ഡി പങ്കുവെച്ച പോസ്റ്റില്‍ കുറിച്ചു.പല തരത്തിലുള്ള പണിയായുധങ്ങള്‍, ഇരുമ്ബുദണ്ഡുകള്‍, അലൂമിനിയം ഫാബ്രിക്കേഷനു വേണ്ടിയുള്ള പൈപ്പുകള്‍, ഗ്ലാസ്സുകള്‍, ഷീറ്റുകള്‍, കാടുവെട്ടു യന്ത്രങ്ങള്‍, തെങ്ങുകയറാനുള്ള യന്ത്രം, ടൈല്‍ കട്ടു ചെയ്യുന്ന കട്ടറുകള്‍ എന്നു വേണ്ട ഒട്ടുമിക്ക സാധനങ്ങളും “എളുപ്പ”ത്തില്‍ എത്തിക്കാനുള്ള വാഹനമായി ആളുകള്‍ ഇന്ന് ഇരുചക്രവാഹനങ്ങളെ കാണുന്നുവെന്നും,കച്ചവട താല്പര്യത്തോടെ കസേരകള്‍ പോലുള്ള മറ്റു ചില വസ്തുക്കള്‍ കൊണ്ടു പോകുന്നവരും പുതുതായി രംഗപ്രവേശം ചെയ്തിട്ടുണ്ട് എന്നും എം വി ഡി കുറിച്ചു. റോഡിലുപയോഗിക്കുന്ന.സ്വന്തമായി ബാലൻസ് ഇല്ലാത്ത ഏക വാഹനമാണ് ടു വീലറുകള്‍ എന്നും എം വി ഡി വ്യക്തമാക്കി.ഇരുചക്രവാഹനം എന്നത് രണ്ടു പേർക്ക് വരെ ഒന്നിച്ച്‌ സഞ്ചരിക്കാവുന്ന ഒരു വാഹനമാണ്. യാതൊരു കാരണവശാലും അപകടകരമായ വസ്തുക്കള്‍ അവയില്‍ വച്ചു കൊണ്ട് യാത്ര ചെയ്യരുത്.ഏതെങ്കിലും തരത്തിലുള്ള ചെറിയ ഒരു ശ്രദ്ധക്കുറവ് മൂലം ഉണ്ടാകുന്ന നിസ്സാരമായ അപകടത്തില്‍ പോലും അതിദാരുണമായ ആഘാതം ഉണ്ടാവുന്നതിന് ഇത് കാരണമാവും.പല തരത്തിലുള്ള പണിയായുധങ്ങള്‍, ഇരുമ്ബുദണ്ഡുകള്‍, അലൂമിനിയം ഫാബ്രിക്കേഷനു വേണ്ടിയുള്ള പൈപ്പുകള്‍, ഗ്ലാസ്സുകള്‍, ഷീറ്റുകള്‍, കാടുവെട്ടു യന്ത്രങ്ങള്‍, തെങ്ങുകയറാനുള്ള യന്ത്രം, ടൈല്‍ കട്ടു ചെയ്യുന്ന കട്ടറുകള്‍ എന്നു വേണ്ട ഒട്ടുമിക്ക സാധനങ്ങളും “എളുപ്പ”ത്തില്‍ എത്തിക്കാനുള്ള വാഹനമായി ഇന്ന് ഇരുചക്രവാഹനങ്ങളെ കാണുന്ന ഒരു പറ്റം ആളുകള്‍ സമൂഹത്തിലുണ്ട്.കച്ചവട താല്പര്യത്തോടെ കസേരകള്‍ പോലുള്ള മറ്റു ചില വസ്തുക്കള്‍ കൊണ്ടു പോകുന്നവരും പുതുതായി രംഗപ്രവേശം ചെയ്തിട്ടുണ്ട്.

Sharing

Leave your comment

Your email address will not be published. Required fields are marked *