വമ്പന്‍ മാറ്റങ്ങളുമായി യുഎഇയില്‍ ട്രാഫിക് നിയമം പ്രഖ്യാപിച്ചു: 17 വയസുള്ളവര്‍ക്കും ഇനി ലൈസന്‍സ്

യുഎഇ: പുതിയ ട്രാഫിക് നിയമം പ്രഖ്യാപിച്ച്‌ യുഎഇ. 2025 മാര്ച്ച്‌ 29 മുതലാണ് നിയമം പ്രാബല്യത്തില് വരുക. യുഎഇ ഗവണ്മെന്റ് മീഡിയ ഓഫിസാണ് വിവരങ്ങള് നല്കുന്നത്.17 വയസുള്ളവർക്ക് ഡ്രൈവിങ് ലൈസൻസ് നേടാന് ഇപ്പോള് അനുമതിയായി. മുമ്പ് കാറുകളും മറ്റു വാഹനങ്ങളും ഓടിക്കാന് ഒരാൾക്ക് 18 വയസായിരുന്നു പ്രായം.മാത്രമല്ല വലിയ ശബ്ദമുണ്ടാക്കുന്ന വാഹനങ്ങള് ഓടിക്കുന്നതും രാജ്യം നിരോധിച്ചു. കാർ ഹോണുകൾക്കും നിയന്ത്രണമേർപ്പെടുത്തി വേഗതയുടെ കാര്യത്തിലും മണിക്കൂറില് 80 കിലോമീറ്ററില് കൂടുതലുള്ള വേഗതയും നിരോധിച്ചു. ഇത് കാല് നടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നു.ഈ നിയമം ലംഘിച്ചാല് ക്രിമിനൽ കുറ്റമായി കണക്കാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ലഹരി പാനീയങ്ങളോ മയക്കുമരുന്നോ ഉപയോഗിച്ച്‌ വാഹനം ഓടിക്കുന്നതും ഹിറ്റ് ആന്റ് റണ് കേസുകള്, നിശ്ചിത സ്ഥലങ്ങളില് വച്ച്‌ റോഡ് മുറിച്ചുകടക്കല് എന്നിവയും ശിക്ഷാര്ഹമാണെന്ന് മുന്നറിയിപ്പ് നല്കി. അപകടകരമായ വസ്തുക്കളോ അസാധാരണമായ ലോഡുകളോ കൊണ്ടു പോവുന്നുണ്ടെങ്കില് ബന്ധപ്പെട്ട അതോററ്റിയുടെ അനുമതി തേടേണ്ടതാണെന്നും പുതിയ നിയമത്തില് പറയുന്നു.സെൽഫ് ഡ്രൈവിങിന്റെയും ഇലക്‌ട്രിക വാഹനങ്ങളുടെയും വർധിച്ച് വരുന്ന ഉപയോഗം ഉൾകൊള്ളുന്നതിനായി വാഹനങ്ങളുടെ വർഗീകരണം ക്രമീകരിക്കുന്നതാണ്. വാഹനങ്ങള് രജിസ്റ്റര് ചെയ്യുന്നതിനും ലൈസന്സ് നല്കുന്നതിനും വീണ്ടും രജിസ്റ്റര് ചെയ്യുന്നതിനും പുതുക്കുന്നതിനുള്ള വ്യവസ്ഥകളും നടപടിക്രമങ്ങളും വാഹന വ്യവസായത്തില് പുതിയ മാറ്റങ്ങള് കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Sharing

Leave your comment

Your email address will not be published. Required fields are marked *