കോഴിക്കോട്: സംസ്ഥാനത്ത് പാര്ലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ആറുമാസമായെങ്കിലും രണ്ട് ബൂത്തുകളിലെ വോട്ട് ഇനിയും എണ്ണിയില്ല.

വടകര പാർലമെൻറ് മണ്ഡലത്തിലെ അഴിയൂര് ആറാം നമ്പർ ബൂത്ത്, ചോറോട് 83 ാം നമ്പർ ബൂത്ത് എന്നിവിടങ്ങളിലാണ് വോട്ടെണ്ണാത്തത്.
ആറാം നമ്പർ ബൂത്തിലെ വോട്ട് എണ്ണാനെടുത്തപ്പോള് ബാലറ്റ് അക്കൗണ്ടിലും വോട്ടിങ് മെഷിനിലും രണ്ടുതരം കണക്ക് രേഖപ്പെടുത്തിയത് ശ്രദ്ധയില്പ്പെടുകയായിരുന്നു. വോട്ടിന്റെ കണക്കില് വ്യത്യാസം വന്നതിനെ തുടര്ന്ന് പരാതി ഉയര്ന്നു.തുടർന്ന് വോട്ടെണ്ണല്‍ മാറ്റിവയ്ക്കുകയായിരുന്നു. ചോറോട് പഞ്ചായത്തിലെ 83 ാം നമ്ബര് ബൂത്തിലെ ഇ.വി.എം മെഷീൻ എണ്ണാനെടുത്തപ്പോള് നേരത്തെ തന്നെ തുറന്നതായി കണ്ടു. തുടർന്ന് വോട്ടെണ്ണല്‍ മാറ്റിവയ്ക്കുകയായിരുന്നു. പരാതികള് അന്വേഷിച്ച്‌ വേണ്ട നടപടികള് എടുക്കാന് തെരഞ്ഞെടുപ്പ് കമ്മിഷന് തയാറാവണമെന്ന് യു.ഡി.എഫ് ജില്ലാ ചെയര്മാന് കെ.ബാലനാരായണനും കണ്വീനര് അഹമ്മദ് പുന്നക്കലും ആവശ്യപ്പെട്ടു.ലോക്സഭാ തെരഞ്ഞെടുപ്പില് 1,14,506 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ് സ്ഥാനാര്ഥി ഷാഫി പറമ്ബില് എല്.ഡി.എഫിലെ കെ.കെ ശൈലജയെ പരാജയപ്പെടുത്തിയത്. ഇത്ര വലിയ ഭൂരിപക്ഷം ലഭിച്ചതിനാല്‍ രണ്ട് ബൂത്തിലെയും വോട്ടുകണക്ക് ഫലത്തെ ബാധിക്കില്ല.

Sharing

Leave your comment

Your email address will not be published. Required fields are marked *