*നിറതോക്കുമായി ഓടിനടന്ന് കണ്ണില്‍ കണ്ടവരെയെല്ലാം വെടിവച്ചിടുന്നു: പ്രതിരോധ കേന്ദ്രത്തിനുനേരെയുള്ള ഭീകരാക്രമണ ദൃശ്യങ്ങള്‍ പുറത്ത്;

അങ്കാറ: തുർക്കിയിലെ തന്ത്രപ്രധാനമായ പ്രതിരോധ കേന്ദ്രത്തിനുനേരെ ഭീകരർ ആക്രമണം നടത്തുന്നിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.ഭീകരർ നടത്തിയ ആക്രമണത്തില്‍ അഞ്ചുപേർ കൊല്ലപ്പെടുകയും 22 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. തുർക്കി തലസ്ഥാനമായ അങ്കാറയില്‍ നിന്ന് നാല്‍പ്പതുകിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ടർക്കിഷ് എയ്‌റോസ്‌പേസ് ഇൻഡസ്ട്രീസിലാണ് (ടിഎഐ) ആക്രമണം നടത്തിയത്. ഒരു പുരുഷനും സ്ത്രീയുമാണ് ആക്രമണം നടത്തിയത്. ഹോളിവുഡ് സിനിമാ രംഗങ്ങളെ അനുസ്മരിപ്പിക്കുംവിധം കണ്ണില്‍ കണ്ടരുടെ നേർക്കെല്ലാം ഇവർ വെടിവയ്കുകയായിരുന്നു.കമ്പനിയുടെ ആസ്ഥാനത്ത് വൻ സ്ഫോടനം നടത്തിയശേഷമാണ് ഇവർ ആക്രമണം നടത്തിയത്. ഭീകര സംഘത്തിലുണ്ടായിരുന്ന ഒരാള്‍ ചാവേറായി പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. എല്ലാവരും ഇതിന്റെ ഞെട്ടലില്‍ നില്‍ക്കുമ്ബോഴാണ് വെടിവയ്പ്പുണ്ടായത്. വെടിവയ്പ്പ് ഏറെസമയം നീണ്ടുനില്‍ക്കുകയും ചെയ്തു. ടിഎഐയില്‍ ഭീകരർ എത്തിയത് തട്ടിയെടുത്ത വാഹനത്തിലാണ്. ഡ്രൈവറെ വെടിവച്ചുകൊന്നതിനുശേഷമാണ് വാഹനം കൈക്കലാക്കിയത്. ആക്രമണത്തില്‍ കൊല്ലപ്പെട്ട അഞ്ചുപേരില്‍ ഒരാള്‍ ഈ ഡ്രൈവറാണ്.ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല കുർദിഷ് തീവ്രവാദികളാവും ആക്രമണത്തിന് പിന്നിലെന്നാണ് സൈനിക കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. പ്രതിരോധ കേന്ദ്രത്തിനുനേരെയുണ്ടായ ആക്രമണത്തെ നിന്ദ്യമായ’ ആക്രമണമെന്നാണ് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ ‘ വിശേഷിപ്പിച്ചത്.’തുർക്കി പ്രതിരോധ വ്യവസായ കേന്ദ്രത്തിനുനേരെയുണ്ടായ തീവ്രവാദ ആക്രമണം നമ്മുടെ രാജ്യത്തിന്റെ നിലനില്‍പ്പിനെയും നമ്മുടെ രാജ്യത്തിന്റെ സമാധാനത്തെയും സമ്ബൂർണ സ്വതന്ത്ര തുർക്കിയുടെ പ്രതീകമായ നമ്മുടെ പ്രതിരോധ സംരംഭങ്ങളെയും ലക്ഷ്യമിട്ടുള്ള നീചമായ ആക്രമണമാണ്. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല’ അദ്ദേഹം പറഞ്ഞു.

Sharing

Leave your comment

Your email address will not be published. Required fields are marked *