800 രൂപയ്‌ക്ക് ഫ്ലൈറ്റ് ടിക്കറ്റ്! കൊച്ചിയില്‍ നിന്നും ശ്രീഹരി പറന്നു; കുറഞ്ഞ ചെലവിലുള്ള വിദ്യാര്‍ത്ഥിയുടെ യാത്ര സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്

800 രൂപയ്‌ക്ക് ആകാശയാത്ര ചെയ്ത് വൈറലായി ശ്രീഹരി രാജേഷ് . കൊച്ചി എസ് എച്ച്‌ കോളേജിലെ ജേണലിസം വിദ്യാർത്ഥിയായ ശ്രീഹരി, കൊച്ചിയില്‍ നിന്ന് സേലത്തേക്കാണ് വിമാനത്തില്‍ പറന്നത്.ഇതിന്റെ വിശേഷങ്ങള്‍ ഇൻസ്റ്റഗ്രാമില്‍ പങ്കുവെക്കുകയും ചെയ്തു. ആറു ദിവസം കൊണ്ട് 7.8 മില്യണ്‍ ആളുകളാണ് വിഡിയോ കണ്ടത്. 800 രൂപക്ക് ഒരു ഫ്ലൈറ്റ് യാത്ര എന്ന കുറിപ്പൊടൊണ് വീഡിയോ ഷെയർ ചെയ്തത്.
കൊച്ചിയില്‍ നിന്നും തമിഴ്നാട്ടിലെ സേലത്തേക്ക് ടിക്കറ്റെടുത്തു. ഒരിക്കലും വിമാനത്തില്‍ പോകാത്തവർക്ക് നല്ല എക്സ്പീരിയൻസായിരിക്കും. സേലത്ത് നിന്ന് ഒരു മണിക്കൂർ ബസില്‍ യാത്ര ചെയ്താല്‍ യേർക്കാട് എത്താം. അപ്പൊ കുറഞ്ഞ ചെലവില്‍ ഒരു ഫ്ലൈറ്റ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടെങ്കില്‍ പറ്റിയ ഒരു റൂട്ട് ആണെന്നും ശ്രീഹരി പറയുന്നു. ഇതിനിടെ നിലവിലെ ടിക്കറ്റ് ചാർജും ശ്രീഹരി കാണിക്കുന്നുണ്ട്. 1050 രൂപയുടെ ടിക്കറ്റിന് ഡിസ്കൗണ്ട് കഴിഞ്ഞ് വെറും 770 രൂപയാണ് നിലവിലെ നിരക്ക്.സാധാരണക്കാർക്കും വിമാനയാത്ര എന്ന ലക്ഷ്യത്തോടെയാണ് 2017 ല്‍ നരേന്ദ്രമോദി സർക്കാർ ഉഡാൻ പദ്ധതി ആരംഭിച്ചത്. ഇതിന് പിന്നാലെയാണ് കുറഞ്ഞ നിരക്കില്‍ ആഭ്യന്തരയാത്ര സാധ്യമായത്. ചെറു റൂട്ടുകളില്‍ പോലും സർവ്വീസ് ആരംഭിച്ചതോടെ ട്രെയിൻ നിരക്കില്‍ യാത്ര സാധ്യമായി. ഇന്ന് വനിത സ്വയംസഹായ സംഘങ്ങളും അയല്‍ക്കൂട്ടങ്ങളും തങ്ങളുടെ ചെറു സമ്ബാദ്യം മാറ്റിവെച്ച്‌ ആകാശയാത്ര ചെയ്യുന്നത് ഇന്ന് സ്ഥിരം കാഴ്ചയാണ്.

Sharing

Leave your comment

Your email address will not be published. Required fields are marked *