അമിത് ഷായെ ട്വിറ്ററില്‍ ടാഗ് ചെയ്തു; മണിക്കൂറുകള്‍ക്കുള്ളില്‍ അനുമതി റെഡി; ഇന്ത്യയോട് നന്ദി പറഞ്ഞ് ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീൻ
‘പ്രിയ അമിത്ഷാജി നമസ്‌കാരം. ഈ മഹത്തായ രാജ്യത്തെ ഞാൻ സ്നേഹിക്കുന്നതുകൊണ്ടാണ് ഞാൻ ഇന്ത്യയില്‍ ജീവിക്കുന്നത്. കഴിഞ്ഞ 20 വർഷമായി ഇത് എൻ്റെ രണ്ടാമത്തെ വീടാണ്. എന്നാല്‍ ജൂലൈ 22 മുതല്‍ എംഎച്ച്‌എ എൻ്റെ റസിഡൻസ് പെർമിറ്റ് നീട്ടിയിട്ടില്ല. ഞാൻ വളരെ വിഷമിക്കുന്നു, നിങ്ങള്‍ എന്നെ താമസിക്കാൻ അനുവദിച്ചാല്‍ ഞാൻ നിങ്ങളോട് വളരെ നന്ദിയുള്ളവളായിരിക്കും’ എന്നാണ് തസ്ലീമ നസ്രീൻ അമിത് ഷായെ ടാഗ് ചെയ്തു കൊണ്ട് സമൂഹമാധ്യമമായ ട്വിറ്ററില്‍ എഴുതിയത്.ഇതിനു വെറും മണിക്കൂറുകള്‍ക്ക് ശേഷം ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീൻ്റെ താമസാനുമതി ഇന്ത്യൻ സർക്കാർ ചൊവ്വാഴ്ച (ഒക്ടോബർ 22 ) നീട്ടി നല്‍കി. നസ്രീന്റെ ട്വീറ്റിന് പുറകെ അനവധി പേരാണ് അവരെ ഇന്ത്യയില്‍ നില്ക്കാൻ അനുവദിക്കണം എന്ന് പ്രതികരിച്ചിരുന്നത്. ബാബ്‌റി മസ്ജിദ് തകർത്തതിനെ തുടർന്ന് ബംഗ്ലാദേശ് ഹിന്ദുക്കള്‍ക്ക് നേരെ നടന്ന ക്രൂര കൃത്യങ്ങള്‍ തന്റെ നോവലില്‍ കൂടെ തുറന്നു പറഞ്ഞതിനാണ് ബംഗ്ലാദേശ് സർക്കാർ തസ്ലീമ നസ്രീനിനെ നാട് കടത്തിയത്. ഇടക്ക് കുറച്ചു കാലം അമേരിക്കയില്‍ പോയെങ്കിലും, കഴിഞ്ഞ 20 വർഷമായി തസ്ലീമ ഇന്ത്യയിലാണ് താമസം