പായലിനെ പിടികൂടാൻ വീഡ് ഹാര്‍വെസ്റ്റര്‍ ‘കായലിലിറങ്ങി’

കൊച്ചി: കനാലുകളില്‍ അടിഞ്ഞുകൂടുന്ന മാലിന്യവും പായലും എളുപ്പത്തില്‍ മാറ്റാനുള്ള ആംഫിബിയൻ വീഡ് ഹാർവെസ്റ്റർ കൊച്ചിയിലെ കായലുകളിലെത്തി.ജലാശയങ്ങളെ സംരക്ഷിക്കുകയും ജലജീവികളെ ഉപദ്രവിക്കാത്ത തരത്തില്‍ പ്രവർത്തിക്കുകയും ചെയ്യുന്ന മെഷീന്‍റെ പ്രവർത്തനം കൊച്ചി വടുതല ടി.പി കനാലില്‍ തിങ്കളാഴ്ച തുടങ്ങി.4.82 കോടി രൂപ വിലയുള്ള ഹാർവെസ്റ്റർ സി.എസ്.എം.എല്‍ ആണ് കഴിഞ്ഞദിവസം കൊച്ചി കോർപറേഷന് കൈമാറിയത്. മെയിന്‍റനൻസിനും ഓപറേഷനുമായി 9.10 കോടിയും വകയിരുത്തിയാണ് മെഷീൻ കൈമാറിയത്. തോടുകളില്‍ ഏറ്റവും കൂടുതല്‍ നേരിടുന്ന മലിനീകരണ പ്രശ്‌നത്തിന് മെഷീന്‍റെ വരവോടെ പരിഹാരം കാണാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.കായലിലെ പോള നീക്കാൻ മാത്രമല്ല, കരഭാഗങ്ങളിലെ പുല്ല് ചെത്താനും വീഡ് ഹാർവെസ്റ്റർ ഉപയോഗിക്കുന്നുണ്ട്. കൊച്ചി നഗരത്തിലെ മുഴുവൻ കായലുകളിലെയും പോള നീക്കം ചെയ്ത് വൃത്തിയാക്കാനും നീരൊഴുക്ക് സുഗമമാക്കാനും ഇതിലൂടെ സാധിക്കുമെന്ന് മേയർ എം. അനില്‍കുമാർ പറഞ്ഞു. പേരണ്ടൂർ കനാലാണ് തുടക്കത്തില്‍ വൃത്തിയാക്കുക. വീഡ് ഹാർവെസ്റ്റർ പ്രവർത്തനത്തിന് തുടക്കം കുറിക്കുന്ന ചടങ്ങില്‍ മേയറെ കൂടാതെ സി.എസ്.എം.എല്‍ സി.ഇ.ഒ ഷാജി വി. നായർ, കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷ വി.കെ. മിനിമോള്‍, കൗണ്‍സിലർ ഹെൻട്രി ഓസ്റ്റിൻ എന്നിവരും പങ്കെടുത്തു.

Sharing

Leave your comment

Your email address will not be published. Required fields are marked *