രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന ഹർജി ഹൈക്കോടതി തള്ളി; കോടതിയുടെ സമയം കളഞ്ഞതിന് 25,000രൂപ പിഴ

ബംഗളൂരു: പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നല്കിയ പൊതുതാല്പര്യ ഹരജി കര്ണാടക ഹൈക്കോടതി തള്ളി.
കോടതിയുടെ സമയം കളഞ്ഞതിന് ഹരജിക്കാരന് 25,000 രൂപ പിഴ ചുമത്തുകയും ചെയ്തു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹാസന് മുന് എം.പിയും ജെ.ഡി.എസ് നേതാവുമായ പ്രജ്വൽ രേവണ്ണയ്ക്കെതിരേ രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവന സ്ത്രീവിരുദ്ധമാണെന്നും ഇതില് രാഹുൽ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് ഓള് ഇന്ത്യ ദലിത് ആക്ഷന് കമ്മിറ്റി സമർപ്പിച്ച ഹർജിയാണ് പിഴ സഹിതം തള്ളിയത്.
പരിഗണിക്കാൻ വിധത്തിൽ യാതൊരും യോഗ്യതയും ഹർജിക്കില്ലെന്നും ഇത് കോടതിയുടെ സമയം കളയാനുള്ളതാണെന്നും ചീഫ് ജസ്റ്റിസ് എൻ .വി അഞ്ജാരിയ, ജസ്റ്റിസ് കെ.വി അരവിന്ദ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. പിഴ ഉത്തരവ് പിൻ വലിക്കണമെന്ന ഹർജിക്കാരുടെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും ഹൈക്കോടതി അനുവദിച്ചില്ല.ഇന്ത്യന് സ്ത്രീകളുടെ അന്തസ്സ് കളങ്കപ്പെടുത്തിയെന്നാരോപിച്ചാണ് കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാല്പര്യ ഹർജി (പിഐഎൽ ) കർണാടക ഹൈക്കോടതിയിൽ സമrppiച്ചിരുന്നത്. മുൻ ജനതാദൾ (സെക്കുലർ) എംപി പ്രജ്വൽ രേവണ്ണയെ ‘400 സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങള് പകർത്തുകയും ചെയ്തു’ എന്ന് രാഹുല് ഗാന്ധി തെറ്റായി ആരോപിച്ചുവെന്നാണ് പൊതുതാല്പര്യ ഹരജിയിൽ ഉന്നയിച്ചത്.ലാത്സംഗം, ലൈംഗികാതിക്രമം എന്നീ കുറ്റങ്ങളാണ് പ്രജ്വൽ രേവണ്ണയ്ക്കെതിരെയുള്ളത്.

Sharing

Leave your comment

Your email address will not be published. Required fields are marked *