വഖഫ് നിയമഭേദഗതിയില്‍ പ്രതീക്ഷയര്‍പ്പിച്ച് മുനമ്പം നിവാസികള്‍; ഇസ്ലാമിക സ്ഥാപനങ്ങളില്‍ നിന്ന് കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്ന സമരമുഖത്തുള്ള കുടുംബങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സി എൻ എ; പ്രതിഷേധം കനക്കുന്നു.
കൊച്ചി: സംസ്ഥാന വഖഫ് ബോർഡ് ഏകപക്ഷീയമായി അവരുടെ ആസ്തി വിവരത്തില്‍ എഴുതി ചേർത്തതിനെ തുടർന്ന് കുടിയിറക്കല്‍ ഭീഷണി നേരിടുന്ന മുനമ്പത്തെ കുടുംബങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കാത്തലിക് നസ്രാണി അസോസിയേഷൻ.മുനമ്പം വേളാങ്കണ്ണിമാതാ പള്ളിയുടെ അങ്കണത്തില്‍ നടക്കുന്ന സത്യാഗ്രഹ വേദിയിലേക്ക് പ്രകടനമായി എത്തിയാണ് സി എൻ എ പിന്തുണ അറിയിച്ചത്. അറുന്നൂറോളം കുടുംബങ്ങളാണ് കുടിയിറക്കല്‍ ഭീഷണി നേരിടുന്നത്. 500 കുടുംബങ്ങള്‍ ക്രിസ്ത്യൻ കുടുംബങ്ങളും ബാക്കി ഹിന്ദുക്കളുമാണ്. ഇവർ വർഷങ്ങളായി താമസിക്കുന്ന വീടും പുരയിടവുമാണ് സംസ്ഥാന വഖഫ് ബോർഡ് ഏകപക്ഷീയമായി വഖഫ് സ്വത്തായി പ്രഖ്യാപിച്ചത്. 2019 ലാണ് ഈ പ്രദേശമൊന്നാകെ വഖഫ് ആസ്തിയായി എഴുതി ചേർത്തത്.ഭൂമിയുടെ റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്ബം ജനത നടത്തുന്ന ജനപക്ഷ റിലേ നിരാഹാര സമരം സര്‍ക്കാര്‍ കാണാതെ പോകരുത്. നീതിക്കു വേണ്ടി പോരാടുന്ന മുനമ്ബം കടപ്പുറം നിവാസികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടേണ്ടതാണ്. ഇവിടെ താമസിക്കുന്ന 600 കുടുംബങ്ങള്‍ക്ക് നോട്ടീസ് പോലും നല്‍കാതെ സംസ്ഥാന വഖഫ് ബോര്‍ഡ് 2019ല്‍ അവരുടെ ഭൂമി അന്യായമായി ബോര്‍ഡിന്റെ ആസ്തി വിവരക്കണക്കില്‍ എഴുതിച്ചേര്‍ത്തത് സാമാന്യനീതിക്ക് നിരക്കാത്തതാണെന്നും.
മുനമ്ബം തീരമേഖലയിലെ കുടുംബങ്ങള്‍ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം ഉണ്ടായില്ലെങ്കില്‍ ശക്തമായ ജനപക്ഷ പ്രതിഷേധ സമരങ്ങള്‍ക്ക് സിഎന്‍എ നേതൃത്വം നല്‍കുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.